Joseph Padannamakkel 2018-03-21 22:41:25 News
ഡോ. നന്ദകുമാർ ചാണയിൽ എഴുതിയിരിക്കുന്ന ഈ ലേഖനത്തിലെ വിവരങ്ങൾ മുഴുവൻ സത്യമാണ്. ശ്രീ സുധീർ പണിക്കവീട്ടിലിന്റെ ലേഖനങ്ങളും കവിതകളും ഞാനും വായിക്കാറുണ്ട്. കലയും സാഹിത്യവും അദ്ദേഹത്തിന് ജന്മം കൊണ്ട് ലഭിച്ചതാണെന്നതിലും സംശയമില്ല. ഐശ്വര്യമുള്ള ഒരു കുടുംബത്തിലെ നല്ല മാതാപിതാക്കളിൽ നിന്നും ശിക്ഷണം ലഭിച്ച അദ്ദേഹത്തിൻറെ സ്വാനുഭവങ്ങളടങ്ങിയ ഒരു ലേഖനവും വായിച്ചതോർക്കുന്നു. മനസ് ശുദ്ധമായവർക്കേ നല്ല കവിതകൾ എഴുതാൻ സാധിക്കുള്ളൂ. മനുഷ്യനെയും പ്രകൃതിയേയും സ്നേഹിക്കാൻ സാധിക്കുകയുള്ളൂ. അത് സുധീർ പണിക്കവീട്ടിലിന്റെ ഒരു വിശിഷ്ട ഗുണം കൂടിയാണ്.  

ശ്രീ പണിക്കവീട്ടിലിന്റെ കവിതകൾ മുഴുവൻ സ്വയം സൃഷ്ടികളാണ്. മനസ്സിൽനിന്ന് നിർഗ്ഗളിച്ച പദങ്ങൾ കൊണ്ട് രചിച്ചതാണ്. കവിതകളിൽ പ്രകൃതിയും നമ്മുടെ സംസ്‌കാരങ്ങളുടെ തനിമയും നിഴലിച്ചിരിക്കുന്നതു കാണാം.

അമേരിക്കയിൽ സ്ഥിരതാമസക്കാരനാണെങ്കിലും നാടിന്റെ സൗന്ദര്യവും കൃഷികളും അദ്ധ്വാനിക്കുന്ന കർഷകരുമൊക്കെ കവിയും സാഹിത്യകാരനുമായ ശ്രീ പണിക്കവീട്ടിലിന് ഇഷ്ടമാണ്. ഫ്ലോറിഡായിൽ ആൻഡ്രുസ് എന്ന കർഷകനെപ്പറ്റി എഴുതിയ സുന്ദരമായ ഒരു ലേഖനവും ഓർമ്മിക്കുന്നു. ഒരു യഥാർത്ഥ കവിക്ക് താൻ ജീവിച്ച പരിസ്ഥിതിയുമായി ഇണങ്ങി ചേർന്നാൽ മാത്രമേ നല്ല കവിതകൾ രചിക്കാൻ സാധിക്കുള്ളൂ. ശ്രീ പണിക്കവീട്ടിൽ അതിനൊരു ഉദാഹരണമാണ്.

അദ്ദേഹത്തിന്റെ കൃതികളെ വിലയിരുത്തിക്കൊണ്ടുള്ള ഈ ലേഖനത്തോടൊപ്പം എന്റെ അഭിനന്ദനങ്ങളും അറിയിക്കുന്നു.  
വായുദേവൻ 2018-03-21 20:51:25 News
'ബും ബും' ന പരിമണം 
'പ്രേ പ്രേ' വിരോധമില്ല 
'കശ പിശ' കഴിച്ചുകൂട്ടാം 
നിശബ്ദം സഹിക്കവയ്യ
അവാർഡ് 2018-03-21 20:06:59 News
ഈ എഴുത്തിന് ശ്രീ ഫ്രാൻസിസ് തടത്തിലിനാണ് അവാർഡ് കൊടുക്കേണ്ടത്.
jose Nedumkallel 2018-03-21 19:03:32 News
jകേരള സീറോ മലബാർ സഭയിലെ ഏറ്റവും അറിയപ്പെടുന്ന പണത്തിന്റെ കുഭകോണം നടത്തിയത് കാഞ്ഞിരപ്പള്ളിയിൽ നിന്ന് വരുന്ന ഒരു തിരുമേനിയും കൂട്ടരുമാണ് . ,മുവ്വാറ്റുപുഴയിലെ കത്തോലിക്കസഭയിൽ പെട്ട ഒരു കോളേജ് അദ്ധാപകന്റെ കൈ പോപ്പുലർ ഫ്രണ്ട്‌സ് വെട്ടിയെറിഞ്ഞ് മാരകമായി മുറിവേല്പിചിട്ടഉം ആ മനുഷേന്റെ ജോലി തടഞ്ഞുവെച്ചും അത് പോരാഞ്ഞിട്ട് അപ്പനെയും മകനെയും പോലീസ് കേസിൽ പെടുത്തി മൃഗീയമായി തല്ലിച്ചതും അവസാനം അദ്ദേത്തിന്റെ പെൻഷൻ പോലും തടയും എന്നുള്ള കടുത്ത നിരാശയിൽ സ്വന്തം ഭാര്യ തൂങ്ങി മരിച്ചിട്ടിട്ടും ഒരു ക്ഷമ പോലും പറയുവാൻ കൂട്ടാക്കാത്തതു  രൂപതകോതമംഗലം ആയിരുന്നു  എറണാകുളം മുതൽ വടക്കോട്ടുള്ള മലബാർവരെയുള്ള രൂപതകൾക്ക് അതിൽ ഒരു പങ്കുംഇല്ലായിരുന്നുഎന്നതും ഒരു നിത്യ സത്യമാണ്. പ്ലാസിഡ് അച്ഛന്റെ കാലം മുതൽ കേരള സുറിയാനി സഭയിൽ പിളർപ്പ് ഉണ്ടാക്കി കൽദായവത്കരണം എന്ന വിഷം കുത്തിവെച്ചതും കേരളത്തിലേ വടക്കൻ രൂപതകൾ ആയിരുന്നില്ല . ചരിത്രത്തിൽ ആദ്യമായി ചിക്കാഗോ രൂപത ഉണ്ടായപ്പോൾ ഈ കൽദായ വിഷം അമേരിക്കയിലെ സിറോ മലബാർ കത്തോലിക്കരിൽ ഉണ്ടായ മുറികൾ ഇന്നും ഉണങ്ങാതെ നിൽക്കുന്നു . അതിന്റെ കാരണവും കേരളത്തിലെ വടക്കൻ രൂപതകൾ അല്ല . അപ്പോൾ മറ്റുള്ള രൂപതകളുടെ മഹിമയും പാരന്പര്യവും പറയുമ്പോൾ വസ്തുതകൾ മറച്ചു വെക്കരുത്. ഭൗതിക ലോകത്തിനുമുകളിൽ കോൺസ്റ്റന്റൈൻ ചക്രവർത്തി ചാർത്തികൊടുത്ത സിംഹാസനത്തിൽ ഇരുന്നതുമുതൽകാത്തോലിക്കാസഭകാലിത്തൊഴുത്തിലെ യേശുവിനെ മറന്ന്‌ പൊക്കിക്കെട്ടിയ യൂറോപ്പിലെ സൗധങ്ങൾ ആയിരങ്ങൾ നിലംപതിച്ചു.അവിടെയെല്ലാം മുസ്ലിം പള്ളികൾ തല ഉയർത്തി നിൽക്കുന്ന കാഴ്ചയാണ്  നാമിന്ന് കാണുന്നുന്നത്.ഏഷ്യയിലും മറ്റുസ്ഥലങ്ങളിലും ഈ സ്ഥിതി തുടരുകയാണ്. കേരളത്തിലെ മിക്ക പള്ളികളിലുംകോടികളുടെ  സാമ്പത്തിക അട്ടിമറികൾ നടന്നുകൊടിരിക്കുന്നു. ഇതിന്റെ പേരിൽ കാർദിനാളും മെത്രാന്മാരും വൈദികരുംതമ്മിൽ  പൊരിഞ്ഞ യുദ്ധം നടക്കുന്നു. കോടികളുടെ വെട്ടിപ്പ് ഇന്ത്യയിലെ കാതോലിക്ക സഭയിൽ അറിഞ്ഞും അറിയാതേയും തുടർന്നുകൊണ്ടിരിക്കുന്നു. മൂലകാരണം കാലിത്തൊഴിലെ യേശുവിനെയും ആ യേശു പകർന്നുതന്ന ബൈബിളിനെയും നിന്ദിച്ചുകൊണ്ട് പൊക്കിക്കെട്ടിയ അനേകം ബാബേൽ ഗോപുരങ്ങളണ്. ഓർശലേം ദൈവാലയത്തിനെപോലെ ഇവഓരോന്നും നിലംപൊത്തും . ഒരു കാനോൻനിയമത്തിനും ഒരുമതബോധന ഗ്രൻഥത്തിനും ഈ ദൈവ ശിക്ഷയിൽ നിന്നും രക്ഷ പെടാൻ കഴിയുകയില്ല . ദൈവജനത്തെ പട്ടിണിക്കിട്ട് വാരികൂട്ടിയതൊക്കെ തിരിച്ചു നൽകു . പാവങ്ങളെ രക്ഷിക്കൂ . ഈ സന്ദശമാണ് ഇന്ന് ദൈവവും ലോകം മുഴുവനും ഒരു പോലെ സ്നേഹിക്കുന്ന നമ്മുടെ പരിശുദ്ധ പിതാവ്വ് നമ്മോട് ആവശ്യപെടുന്നത്.നമ്മുടെ വചന പ്രഭോഷകർ  ഇതേ പറ്റി ഒരക്ഷരം പോലും പറയുന്നില്ലലോ എന്നോർക്കുബോൾ സങ്കടം തോന്നുന്നു 

 
 

 

Jayakumar 2018-03-21 16:37:12 News
One Man Army man will be publishing one award every day to stay alive in the news. 
Dr. Know 2018-03-21 14:43:46 News
ഇല്ലാത്ത  ഒന്നിനെ കുറിച്ചിങ്ങെനെ എഴുതിക്കൊണ്ടിരിക്കുന്നവനും അവനും  അതെന്താണെന്നു അറിയാക്കാത്തവന്മാരും  പരമ    വിഡ്‌ഢികൾ 
വായനക്കാരൻ 2018-03-21 14:34:13 News
ഡോ . ശശിധരനും വിദ്യാധരനും ഈ കവിതയെ വിലയിരുത്തണം 

GEORGE 2018-03-21 14:04:08 News
ശ്രി ജേക്കബ് തോമസ് അവസാനം കൊണ്ടുവന്നു കുടം  ഉടച്ചപോലെ ആയല്ലോ. സഭ കച്ചവടം ആണെന്ന് പറയുന്നു എന്നിട്ടു പറയുന്നു നമുക്ക് വിശുദ്ധന്മാരുടെ കുറവുണ്ട് എന്ന്. ഈ വിശുദ്ധനാക്കുന്നതിലും വലിയ കച്ചവടം ഉണ്ടോ ? 
മധ്യ പ്രദേശിൽ കൊല്ലപ്പെട്ട കന്യാസ്ത്രീയെ ഈയിടെ പെരുമ്പാവൂരിൽ വിശുദ്ധയാക്കി. കച്ചവടം അല്ലാതെ എന്താണിത്. പാവം കന്യാസ്ത്രീയെ ഒരുത്തൻ കൊന്നു. കോടതിയുടെ ജീവ പര്യന്തം കഴിഞ്ഞു അവൻ ക്രിസ്ത്യാനി ആയി (ആക്കി എന്ന്അ പറയുകയാവും സത്യം) അവനു  കന്യാസ്ത്രീയുടെ അമ്മ മാപ്പു കൊടുത്തു പോലും. ഇതിൽ കൂടുതൽ എന്ത് വേണം സഭക്ക് ഒരു വിശുദ്ധനെ കിട്ടാൻ. 
അടുത്ത് മലയാറ്റൂർ കൊല്ലപ്പെട്ട വൈദികൻ ആയിരിക്കും വിശുദ്ധൻ ആകാൻ പോകുന്നത്. 
ശ്രി ജോസഫ് പറഞ്ഞ പോലെ ശ്രി ബെനഡിക്ട് ഓണംകുളം അച്ഛന്റെ കാര്യം നന്നായി പുരോഗമിക്കുന്നുണ്ട്. ഇനി ചില കാൻസർ മാറ്റുന്ന പോലുള്ള തരികിടകൾ ബാക്കി ഉണ്ട്. 
Mathew V. Zacharia, NEW YORK 2018-03-21 12:42:07 News
Hillary, whom I address as Jezebel of the Bible is in India to promote her Book. Downgrading the women of America who voted for Trump as stephford wives of an old movie. Shame!
Mathew V. Zacharia, New Yorker 
Sudhir Panikkaveetil 2018-03-21 12:22:17 News
അധോവായു വിടുന്ന സായ്യിപ്പിനെ നോക്കി ചിരിക്കുന്ന ബാലനായ മകന്റെ മുഖം പൊത്തുന്ന ഒരാളെക്കുറിച്ച് പി.എച്.ഡി.യുള്ള ഒരു കവി എഴുതിയിരുന്നു.  അത് ഒരു പക്ഷെ ജന്മിത്വം നില നിന്നിരുന്ന കാലത്ത് കുടിയാന്മാർക്കുണ്ടായിരുന്ന സ്വാതന്ത്ര്യമില്ലായ്മയുടെ പ്രതീകമായിട്ടായിരിക്കാം കവി ആവിഷ്കരിച്ചത്. ഇവിടെ വായുകോപം അനുഭവിക്കുന്നവർ രണ്ട് വൃ ധ്ധ് രാണ്. നിസ്സഹായതയുടെ ദയനീയതയുടെ നിലവിളി. കവിയുടെ ഭാഷയിൽ ഗ്യാസ്സായ ഗ്യാസ്സെല്ലാം നിലച്ചു , ചലനമറ്റു..രണ്ടാളിൽ ഒരാൾ ആദ്യം പോകുമെന്ന വേദനിപ്പിക്കുന്ന യാഥാർഥ്യം മനസ്സിലാക്കി വിങ്ങുന്ന ഭർത്താവ്. വളരെ ഗൗരവമുള്ള വിഷയം ഹാസ്യമായിഅവതരിപ്പിക്കുമ്പോഴും യാഥാർഥ്യങ്ങൾ വേറിട്ട് നിന്നു വായനക്കാരനെ ചിന്തിപ്പിക്കുന്നു. വാർദ്ധക്യം ഭൂമിയിലെ നരകം. അതിൽ നിന്നും മോചിപ്പിക്കുന്ന മരണം നേരത്തെ വരുന്നത് നല്ലതെന്നു ആർക്കാണ് തോന്നാത്തത്,.
Francis Thadathil 2018-03-21 12:18:23 News
great article! nicely written, An eye opener to every syro Malabarians!
Trump for 2020 2018-03-21 08:56:57 News
ചുമ്മാ കണാ പിണാ സുഖിപ്പിക്കുന്ന വർത്തമാനമൊന്നുമില്ല, അമേരിക്കൻ പൗരന്മാരുടെ സുരക്ഷിതത്വത്തിനായി ഏതറ്റം വരെയും പോകുന്ന ഊർജസ്വലമായ പ്രസിഡന്റ് ട്രംപ്ആണ് ഇപ്പോൾ അമേരിക്കയുടെ ഭരണ തലവൻ എന്ന് ഈ മണ്ടൻ മറന്നുപോയിന്ന് തോന്നുന്നു. 

24 വയസ്സിൽ തീർന്നു അവൻറെ ജീവിതം. 

ട്രംപ് നീണാൾ വാഴട്ടെ. 
നിഷ്പക്ഷൻ 2018-03-21 08:22:57 News
നിഷ്പക്ഷൻ ആണെങ്കിൽ പോലും ചെറിയ ഡെമോക്രാറ്റിക്‌ ചായ്‌വ് ഉള്ളവനാണ് ഞാൻ. എന്നാലും, നല്ലതു നല്ലതു എന്ന് പറയാതിരിക്കാനാവില്ല.

പ്രതികരണകോളത്തിൽ ട്രംപ് അനുകൂലികൾ വളരെ മുന്നിട്ടുനിൽക്കുന്നതിന്റെ പ്രധാന കാരണം അവരുടെ ഭാഷയാണ്. ആഴത്തിൽ പഠിച്ചാണ് പ്രതികരണം. ഞാൻ അവരുടെ വാദങ്ങളെ അനുകൂലിക്കുന്നില്ലെങ്കിൽ പോലും, ഭാഷയിലുള്ള അവരുടെ മേൽക്കോയ്മയെ അഭിനന്ദിക്കുന്നു. 

ഡെമോക്രാറ്റിക്‌ പാർട്ടിയിൽ മലയാളം നന്നായി എഴുതാൻ അറിയാവുന്നവർ കുറവാണെന്നു തോന്നുന്നു. 100ൽ, 5പേർ ഇംഗ്ലീഷ് പ്രതികരണത്തിലൂടെ വെറുതെ ഓടിച്ചു പോകുമ്പോൾ, ബാക്കി 95% മലയാളം പ്രതികരണങ്ങൾ ഇരുത്തി വായിക്കുന്നു.

എല്ലാരും എല്ലാ പേപ്പറുകളും വായിക്കുന്നവരാണ്. വേറൊരു പ്രസിദ്ധീകരണത്തിൽ വരുന്ന പ്രതികരണങ്ങൾ വെട്ടി ഒട്ടിക്കുന്നതു ഗുണത്തേക്കാൾ ഏറെ ദോഷമേ വരുത്തുന്നുളളൂ. ഇ-മലയാളീ എഡിറ്റർ പോലും ഒരിക്കൽ പറഞ്ഞിരുന്നു, വെട്ടി ഒട്ടിക്കൽ കുറക്കാൻ..
Joseph 2018-03-21 06:27:47 News
ഈ ചെറു ലേഖനത്തിൽ നൂറ്റാണ്ടുകൾ പഴക്കമുളള സീറോ മലബാർ സഭയെപ്പറ്റിയും റോമ്മാ സഭയുടെ സ്വത്തിനുള്ള ആർത്തിയെപ്പറ്റിയും ശ്രീ ജേക്കബ് തോമസ് വിവരിച്ചിട്ടുണ്ട്. റോമ്മാ സഭയുടെ ഭാഗമായ സീറോ മലബാർ സഭയ്ക്ക് ലഭിച്ചത് മൂന്നു വിശുദ്ധന്മാരെ മാത്രമാണെന്ന് അവസാനം ലേഖനത്തിൽ പരാമർശിച്ചിരുന്നു. എന്തിനാണ് അദ്ദേഹം കൂടുതൽ വിശുദ്ധന്മാരെ ആഗ്രഹിക്കുന്നതെന്നും വ്യക്തമല്ല.  

കേരളാ സിവിൽ സർവീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശ്രീ ജേക്കബ് തോമസ് തികഞ്ഞ ദേശീയ വാദിയും അഗാധമായ സഭാ സ്നേഹിയും സകല വിശുദ്ധന്മാരുടെ ഭക്തനുമാണെന്ന് ലേഖനത്തിൽ നിന്നും മനസിലാക്കുന്നു. 

സാമ്പത്തിക ക്രമക്കേടുകളും അഴിമതികളും വത്തിക്കാൻ മുതൽ കേരളസഭകൾ വരെയുണ്ട്. അതെല്ലാം ചരിത്ര സത്യങ്ങളാണ്. സീറോ മലബാർ സഭ സ്ഥാപിച്ചത് 1982 നു ശേഷമാണ്. അതിന്റ സ്ഥാപകൻ ബിഷപ്പ് പവ്വത്ത് ചങ്ങനാശേരിയിൽ വിശ്രമ ജീവിതം നയിക്കുന്നു. ഈ സഭയ്ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാമെന്നും തോന്നുന്നില്ല. കേരള ക്രിസ്ത്യൻ സഭകളുടെ പാരമ്പര്യം തുടങ്ങുന്നത് റോമ്മായിൽനിന്നോ, കാനോൻ നിയമത്തിൽ നിന്നോ, ആയിരുന്നില്ല. 

തികച്ചും ജനാധിപത്യപരമായ സംസ്ക്കാരവും പാരമ്പര്യവുമായിരുന്നു കേരളസഭയ്ക്കുണ്ടായിരുന്നത്. അത്തരം പാരമ്പര്യങ്ങളെ മുഴുവൻ നശിപ്പിച്ചു കൊണ്ട് സഭയുടെ സ്വത്തുക്കൾ മുഴുവൻ വത്തിക്കാൻ നിയന്ത്രണത്തിലുള്ള സഭാ പുരോഹിതരും ബിഷപ്പുമാരും കൂനൻ കുരിശു യുദ്ധത്തിനു ശേഷം കയ്യടക്കി. സീറോ മലബാർ സഭപോലെ അഴിമതിയും കോഴയും സമ്പത്തിനോടുളള ആർത്തിയും നിറഞ്ഞ ഒരു കോർപ്പറേറ്റ് ആത്മീയ പ്രസ്ഥാനം ലോകത്ത് മറ്റൊരിടത്തും കാണാൻ സാധ്യതയില്ല. 

വിശുദ്ധന്മാരുടെ സൃഷ്ടിയും സാമ്പത്തിക നേട്ടങ്ങൾക്കുവേണ്ടിയാണ്. അതിനായി വത്തിക്കാനിലെ ബൂർഷാകൾക്ക് കോടിക്കണക്കിന് രൂപ കൊടുത്താലേ അവരുടെ ഫാക്റ്ററികളിൽ ഒരു വിശുദ്ധനെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

മരാമത്തിൽ പ്രസിദ്ധനും മാന്നാനം കൊവേന്തയുടെ സ്ഥാപകനുമായ ചാവറ കുരിയാക്കൊസിനെ വിശുദ്ധനായി കൊവേന്തക്കാർക്ക് ലഭിച്ചത് കോടികൾ രൂപ ചെലവഴിച്ച ശേഷമായിരുന്നു. ഇപ്പോൾ അദ്ദേഹം ലത്തീൻ സഭയുടെ വിശുദ്ധനെന്നു ലത്തീൻ സഭകളുടെ നേതൃത്വം അവകാശപ്പെടുന്നു. ചാവറ പ്രവർത്തിച്ചത് ലത്തീൻ സഭകൾക്കുവേണ്ടിയായിരുന്നു. അദ്ദേഹത്തിൻറെ ആകെ വിശുദ്ധിയുടെ നിദാനം കുറെ കെട്ടിടങ്ങൾ പണി കഴിപ്പിച്ചെന്നുള്ളതാണ്. അങ്ങനെയെങ്കിൽ കൂടുതൽ കെട്ടിടങ്ങൾ പണി കഴിപ്പിച്ച മന്നത്തു പത്മനാഭൻ കത്തോലിക്കനായിരുന്നെങ്കിൽ അദ്ദേഹവും സഭയുടെ വിശുദ്ധനാകുമായിരുന്നു.  

ദിവസവും വണ്ടികളിൽ ചാക്കുകെട്ടുകൾ നിറയെ കറൻസികൾ സിസ്റ്റർ അല്ഫോൻയുടെ ശവകുടീരത്തിൽ നിന്നും ശേഖരിക്കുന്നുണ്ട്. കുറെ മെത്രാന്മാരും പുരോഹിതരും വിശുദ്ധരെ വിറ്റു കിട്ടുന്ന പണംകൊണ്ട് ആഡംബരമായി നടക്കുന്നതല്ലാതെ ദരിദ്ര ജനതയ്ക്ക് എന്ത് പ്രയോജനം? വിശുദ്ധന്മാർക്ക് പെരുന്നാളുകളും വെടിക്കെട്ടുകളും നടത്തി പരിസ്ഥിതിയും നശിപ്പിക്കുന്നു. മനോഹരമായ ഒരു ഗ്രാമ പ്രദേശമായിരുന്നു ഭരണങ്ങാനം തീർത്ഥാടകരെക്കൊണ്ട് മാലിന്യവും ദുർഗന്ധവും നിറച്ചിരിക്കുന്നു.  

ഗോവയിലെ വിശുദ്ധ ഫ്രാൻസീസ് സേവ്യറും കൂട്ടരും അമ്പലങ്ങൾ നശിപ്പിച്ച കഥകളും നിർബന്ധ മത പരിവർത്തനവും ഹിന്ദുക്കളെ മൃഗീയമായി പീഡിപ്പിച്ച കഥകളും മറ്റൊരു ചരിത്രമാണ്.

മാടത്തരുവി കൊലക്കേസിലെ കുപ്രസിദ്ധ പ്രതിയായ ബെനഡിക്ക് ഓണംകുളത്തെയും വിശുദ്ധനാക്കാൻ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നതും ലേഖകന്റെ ശ്രദ്ധയിൽപ്പെടുമെന്ന് വിചാരിക്കുന്നു.
Ninan Mathullah 2018-03-21 03:48:40 News
Thanks for the response. Now it is clear to the readers that a  foolish mind is behind it.