Image

വിശ്വാസി സമൂഹത്തിന് ചൈതന്യമേകി സീറോ മലബാര്‍ സഭ അല്മായ സമ്മേളനം അയര്‍ലന്‍ഡില്‍ സമാപിച്ചു

Published on 25 July, 2011
വിശ്വാസി സമൂഹത്തിന് ചൈതന്യമേകി സീറോ മലബാര്‍ സഭ അല്മായ സമ്മേളനം അയര്‍ലന്‍ഡില്‍ സമാപിച്ചു
ഡബ്ലിന്‍ ‍(അയര്‍ലന്‍ഡ്): വിശ്വാസി സമൂഹത്തിന് ചൈതന്യമേകിയും ആവേശം പകര്‍ന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള അല്മായ സന്ദര്‍ശനവും അല്മായ സമ്മേളനവും അയര്‍ലന്‍ഡില്‍ നടന്നു. ഡബ്ലിന്‍ സെന്റ് മാര്‍ക്ക് ദൈവാലയത്തില്‍ സമൂഹബലിയെത്തുടര്‍ന്ന് നടന്ന അല്മായ സമ്മേളനം സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
 
പ്രവാസി ജീവിതത്തിലും സഭയുടെ പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിച്ച് മുന്നേറുന്ന വിശ്വാസി സമൂഹം സഭയ്‌ക്കേറെ അഭിമാനമേകുന്നുവെന്ന് മാര്‍ അറയ്ക്കല്‍ ഉദ്ഘാടന സന്ദേശത്തില്‍ പ്രസ്ഥാവിച്ചു. അല്മായ സമ്മേളനത്തില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി അധ്യക്ഷത വഹിച്ചു. വിവിധ രാജ്യങ്ങളിലുള്ള സെറ്റില്‍മെന്റുകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മാര്‍ പണ്ടാരശ്ശേരി സൂചിപ്പിച്ചു.

വിവിധ രാജ്യങ്ങളിലുള്ള സഭയിലെ അല്മായ സമൂഹത്തെ സഭയുടെ മുഖ്യധാരയില്‍ ആത്മീയമായും ഭൗതീകമായും കോര്‍ത്തിണക്കി, ശക്തിപ്പെടുത്തുകയാണ് അല്മായ കമ്മീഷന്റെ ലക്ഷ്യമെന്ന് മുഖ്യ പ്രഭാഷണത്തില്‍ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പ്രസ്ഥാവിച്ചു. സീറോ മലബാര്‍ സഭാ ചാപ്ലെയിന്മാരായ ഫാ.മാത്യു അറയ്ക്കപ്പറമ്പി
ല്‍ ‍, ഫാ.പോള്‍ ഞാളിയത്ത്, സെക്രട്ടറി ഹിലാരി ജോസ് എന്നിവര്‍ സംസാരിച്ചു.

വര്‍ണ്ണാഭമായ ചടങ്ങില്‍ അയര്‍ലന്റിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള അല്മായ പ്രതിനിധികള്‍ പങ്കെടുത്തു. ഡബ്ലിന്‍ അതിരൂപത ആര്‍ച്ച്ബിഷപ് മോസ്റ്റ് റവ.ഡര്‍മത്ത് മാര്‍ട്ടിന്‍ , അയര്‍ലന്‍ഡിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം എന്നിവിടങ്ങളില്‍ മാര്‍ അറയ്ക്കലിന് വരവേല്പും കൂടിക്കാഴ്ചയും നടത്തി.
ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളില്‍ ബ്രിസ്റ്റോള്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മാര്‍ മാത്യു അറയ്ക്കലിനെ മേയര്‍ ജിയോഫ് ഗോലോപ്പിന്റെ അധ്യക്ഷതയില്‍ ഇന്ന് ആദരിക്കുന്നതാണ്.
വിശ്വാസി സമൂഹത്തിന് ചൈതന്യമേകി സീറോ മലബാര്‍ സഭ അല്മായ സമ്മേളനം അയര്‍ലന്‍ഡില്‍ സമാപിച്ചു വിശ്വാസി സമൂഹത്തിന് ചൈതന്യമേകി സീറോ മലബാര്‍ സഭ അല്മായ സമ്മേളനം അയര്‍ലന്‍ഡില്‍ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക