Image

സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രല്‍ പിക്‌നിക്ക്‌ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 26 July, 2011
സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രല്‍ പിക്‌നിക്ക്‌ നടത്തി
ഷിക്കാഗോ: ബെല്‍വുഡ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രല്‍ വര്‍ഷങ്ങളായി നടത്തിവരാറുള്ള പിക്‌നിക്ക്‌ ഈവര്‍ഷം എല്‍മസ്റ്റിലുള്ള ബട്ടര്‍ഫീല്‍ഡ്‌ പാര്‍ക്കില്‍ ശനിയാഴ്‌ച രാവിലെ 9.30-ന്‌ ഫാ. ദാനിയേല്‍ ജോര്‍ജിന്റെ പ്രാര്‍ത്ഥനയോടുകൂടി ഉദ്‌ഘാടനം നടന്നു. കത്തീഡ്രല്‍ കുടുംബാംഗങ്ങളും അതിഥികളും പങ്കെടുത്ത പിക്‌നിക്കില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഫുട്‌ബോള്‍, ചാക്കിലോട്ടം, കസേരകളി, വടംവലി തുടങ്ങി വിവിധ കായിക മത്സരങ്ങള്‍ നടന്നു.

ബാര്‍ബിക്യൂ തുടങ്ങി വിഭവസമൃദ്ധമായ ഭക്ഷണ ക്രമീകരണങ്ങള്‍ രാവിലെതന്നെ ക്രമീകരിച്ചിരുന്നു. നാലുമണിയോടുകൂടി പിക്‌നിക്ക്‌ സമാപിച്ചു. മത്സരവിജയികളുടെ സമ്മാനവിതരണം ഡിസംബര്‍ അവസാനം സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന ക്രിസ്‌മസ്‌-ന്യൂഇയര്‍ ആഘോഷങ്ങളില്‍ നടത്തുന്നതാണ്‌.

പി.സി. വര്‍ഗീസ്‌, ഏബ്രഹാം വര്‍ക്കി, ഫിലിപ്പ്‌ കെ. ജോസഫ്‌, യോഹന്നാന്‍ വര്‍ഗീസ്‌, ജോണ്‍ പി. ജോണ്‍, ഏലിയാസ്‌ തോമസ്‌, ജോണ്‍ ജോര്‍ജ്‌ തുടങ്ങിയവര്‍ പിക്‌നിക്കിന്‌ നേതൃത്വം നല്‍കി. ജോര്‍ജ്‌ കുന്നേല്‍ സംബന്ധിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ജോര്‍ജ്‌ വര്‍ഗീസ്‌ വെങ്ങാഴിയില്‍ അറിയിച്ചതാണിത്‌.
സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രല്‍ പിക്‌നിക്ക്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക