Image

ഇടുക്കിയിലും കോട്ടയത്തും നേരിയ ഭൂചലനം

Published on 26 July, 2011
ഇടുക്കിയിലും കോട്ടയത്തും നേരിയ ഭൂചലനം
ഇടുക്കി: ഇടുക്കി, കോട്ടയം ജില്ലകളില്‍ നേരിയ ഭൂചലനം. ഉച്ചയ്ക്ക് 1. 10 ഓടെയാണ് ചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 3.2 ശക്തി രേഖപ്പെടുത്തിയ ചലനം രണ്ടു സെക്കന്‍ഡോളം സമയം തുടര്‍ന്നു. നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കലക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു.

മൂലമറ്റത്തിനടുത്ത ഭാഗം കേന്ദ്രീകരിച്ചാണ് ചലനമുണ്ടായത്. സമീപപ്രദേശങ്ങളായ വെള്ളിയാമറ്റം, ഉടുമ്പന്നുര്‍ , ഇലപ്പള്ളി, പുള്ളിക്കാനം, വാഗമണ്‍ , പശുപ്പാറ, ഏലപ്പാറ, ചെറുതോണി, പൈനാവ് മേഖലകളിലും ചലനം അനുഭവപ്പെട്ടു. കോട്ടയം ജില്ലയുടെ ഭാഗമായ ഈരാറ്റുപേട്ട, മേലുകാവ്, വാഗമണ്‍ മേഖലകളിലും ചലനം അനുഭവപ്പെട്ടു. കട്ടപ്പന, അയ്യപ്പന്‍കോവില്‍ , കുമളി മേഖലകളിലും ചെറിയതോതില്‍ ചലനമുണ്ടായി. ഇടുക്കി പദ്ധതിയുടെ ഭൂഗര്‍ഭ വൈദ്യുതിനിലയം സ്ഥിതി ചെയ്യുന്ന മൂലമറ്റം, ഇടുക്കി അണക്കെട്ട് സ്ഥിതിചെയ്യുന്ന ചെറുതോണി, അണക്കെട്ടിന്റെ ജല സംഭരണപ്രദേശങ്ങള്‍ തുടങ്ങിയവയുള്‍പ്പെട്ട വിശാലമായ മേഖലയിലാണ് ചലനം അനുഭവപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക