Image

റിസര്‍വ് ബാങ്ക് റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ ഉയര്‍ത്തി

Published on 26 July, 2011
റിസര്‍വ് ബാങ്ക് റിപോ, റിവേഴ്‌സ് റിപോ  നിരക്കുകള്‍ ഉയര്‍ത്തി
ന്യൂഡല്‍ഹി: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക്, മുഖ്യ നിരക്കുകളായ റിപോയും റിവേഴ്‌സ് റിപോയും ഉയര്‍ത്തി. അര ശതമാനം വീതമാണ് നിരക്കുകള്‍ ഉയര്‍ത്തിയത്. ഇതോടെ റിപോ നിരക്ക് 8 ശതമാനവും റിവേഴ്‌സ് റിപോ 7 ശതമാനവുമാകും.

നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതോടെ, വായ്പാഭാരം കൂടും. ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവ ഉള്‍പ്പെടെ സകല വായ്പകളുടെയും പലിശ നിരക്ക് ബാങ്കുകള്‍ ഉയര്‍ത്തും.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയാണ് റിപോ നിരക്ക്. ബാങ്കുകളുടെ അധിക ഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപോ നിരക്ക്.

കാല്‍ ശതമാനം വീതം വര്‍ധനവാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പണപ്പെരുപ്പം ഗുരുതരമായ നിലയില്‍ തുടരുന്നതിനാല്‍ അര ശതമാനം വീതം ഉയര്‍ത്തുകയായിരുന്നു. ജൂണ്‍ മാസത്തില്‍ 9.44 ശതമാനത്തിലെത്തിയ പണപ്പെരുപ്പം വൈകാതെ 10 ശതമാനത്തിന് മുകളിലാകുമെന്നാണ് കരുതുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക