Image

നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ വീണ്ടും റെയ്‌ഡ്‌

Published on 26 July, 2011
നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ വീണ്ടും റെയ്‌ഡ്‌
കൊച്ചി: പ്രശസ്‌ത നടന്‍ മോഹന്‍ ലാലിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ വീണ്ടും റെയ്‌ഡ്‌ നടത്തുന്നു. കൊച്ചിയിലെ വീട്ടില്‍ അധികൃതര്‍ക്ക്‌ ഇനിയും തുറന്നു പരിശോധിക്കാന്‍ സാധിക്കാതിരുന്ന രണ്ട്‌ മുറികള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിക്കും.

ഇതിനിടെ മോഹന്‍ലാലിന്റെ അടുത്ത ആളും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരില്‍ നിന്ന്‌ ഒമ്പത്‌ സിനിമകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആദായ നികുതി റെയ്‌ഡില്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. ഇയാളെ ആദായ നികുതി വകുപ്പ്‌ വിശദമായി ചോദ്യം ചെയ്യും. റെയ്‌ഡില്‍ സൂപ്പര്‍ താരങ്ങളുടെയും ബന്ധപ്പെട്ടവരുടെയും കൈയില്‍ നിന്ന്‌ പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുകയാണ്‌. ചെന്നൈ അഡയാര്‍ ഗ്രീന്‍വേയ്‌സ്‌ റോഡിലെ മമ്മൂട്ടിയുടെ വീട്ടിലും എഗ്‌മോര്‍ കാസാമേജര്‍ റോഡിലെ മോഹന്‍ലാലിന്റെ ഭാര്യാപിതാവ്‌ ബാലാജിയുടെ വീട്ടിലും ഇന്നലെ റെയ്‌ഡ്‌ നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക