Image

അറ്റ്‌ലാന്റയില്‍ ഗാമയുടെ സംഗീത-നൃത്ത സന്ധ്യ ഓഗസ്റ്റ്‌ 13-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 27 July, 2011
അറ്റ്‌ലാന്റയില്‍ ഗാമയുടെ സംഗീത-നൃത്ത സന്ധ്യ ഓഗസ്റ്റ്‌ 13-ന്‌
അറ്റ്‌ലാന്റാ: ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ `ശാന്തിനികേതനം' എന്ന ആതുരാലയത്തിലെ നിരാലംബരായ അമ്മമാരുടെ പാര്‍പ്പിടത്തിനും, ആഹാരത്തിനും മറ്റ്‌ ചിലവുകള്‍ക്കും വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം `നാട്യവും പാട്ടും പിന്നെ ഡിന്നറും' എന്ന സായാഹ്ന നൃത്ത, സംഗീത, സദ്യ നടത്തുന്നു.

ഓഗസ്റ്റ്‌ 13-ന്‌ വൈകിട്ട്‌ 6 മണിക്ക്‌ ഷാഹി ബാങ്ക്വറ്റ്‌ ഹാളില്‍ (851 Oak Rd, Lawreneeville, GA 30044) വെച്ചാണ്‌ സ്റ്റേജ്‌ ഷോ അരങ്ങേറുന്നത്‌.

ജീവിത സായാഹ്നത്തില്‍ യാതൊരു ആശ്രയവുമില്ലാതെ കഴിയേണ്ടിവരുന്ന നിരാലംബരായ കുറെ വൃദ്ധ മാതാക്കള്‍ക്ക്‌ താങ്ങും തണലുമായി സൗജന്യ സഹായസഹസ്‌തമരുളുന്ന ഒരു മാതൃകാ ജീവകാരുണ്യ പ്രസ്ഥാനമാണ്‌ `ശാന്തിനികേതനം'. റസിയ ബാനു ചെയര്‍പേഴ്‌സണായി നിയമാനുസൃതം രജിസ്റ്റര്‍ ചെയ്‌ത, ഉദാരമതികളുടെ സ്‌നേഹപൂര്‍ണ്ണമായ സഹായംകൊണ്ടാണ്‌ ഈ പ്രസ്ഥാനം ഇപ്പോള്‍ നടന്നുവരുന്നത്‌. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്‌ വാടകയും, ഭക്ഷണ ചെലവുകള്‍ക്കുമായി പ്രതിമാസം 33,000 രൂപയോളം ചെലവ്‌ വരുന്നുണ്ട്‌. ഉദാരമതികളായ കുറെ നല്ലയാളുകളുടെ ശ്രമഫലമായി സ്വന്തമായി ഒരു സ്ഥലം വാങ്ങിക്കഴിഞ്ഞു. ഇനി കെട്ടിടം പണിയുവാനുള്ള തുക കണ്ടെത്തേണ്ടിയിരിക്കുന്നു.

ഈ ഹതഭാഗ്യരായ അമ്മമാരെ സഹായിക്കുവാനായി ഗാമ നടത്തുന്ന ധനസമാഹരണ പരിപാടിയെ വന്‍ വിജയമാക്കുവാന്‍ കാരുണ്യതത്‌പരരായ എല്ലാവരുടേയും സഹായ സഹകരണവും പ്രത്സാഹനവും പ്രസിഡന്റ്‌ ബിജു തുരുത്തുമാലിയിലും മറ്റ്‌ സഹപ്രവര്‍ത്തകരും ആഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ബിജു തുരുത്തുമാലില്‍ (678 938 0692), ലിന്‍ഡാ തരകന്‍ (770 605 2957), അനു സുകുമാര്‍ (404 374 3669), തോമസ്‌ ഈപ്പന്‍ (678 735 2718), സഖറിയാസ്‌ വാച്ചാപറമ്പില്‍ (678 697 1423), താജ്‌ ആനന്ദ്‌ (404 510 6999), ജോഷി മാത്യു (770 935 6395), മാത്യു മാത്യു (678 699 0479), സജി പിള്ള (770 289 2429), രെഞ്ചന്‍ ജേക്കബ്‌ (404 867 8077), സായി കുമാര്‍ വിശ്വനാഥന്‍ (678 446 7978), ജോണ്‍ വര്‍ഗീസ്‌ (678 772 8577), ജോര്‍ജ്‌ കൂവക്കട (770 461 4936), ജോര്‍ജ്‌ കെ.സി (678 428 4986), മീര സായികുമാര്‍ (678 451 5477), ആഗ്‌നസ്‌ കരിവേലില്‍ (404 213 9869), ജോര്‍ജ്‌ മേലേത്ത്‌ (770 865 3200).
അറ്റ്‌ലാന്റയില്‍ ഗാമയുടെ സംഗീത-നൃത്ത സന്ധ്യ ഓഗസ്റ്റ്‌ 13-ന്‌
Join WhatsApp News
Chandra Sekharan Menon 2018-04-13 14:57:49
Regret to hear the demise of Sri Ananthakrishnan Nair. Prayers for the departed soul for eternal peace and peace of mind for the survivors to move on with their life
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക