Image

ടുജി സ്‌പെക്‌ട്രം: ടെലികോം സെക്രട്ടറി കുറ്റം നിഷേധിച്ചു

Published on 27 July, 2011
ടുജി സ്‌പെക്‌ട്രം: ടെലികോം സെക്രട്ടറി കുറ്റം നിഷേധിച്ചു
ന്യൂഡല്‍ഹി: ടുജി സ്‌പെക്‌ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം സെക്രട്ടറി കുറ്റം നിഷേധിച്ചു. കേസില്‍ തന്റെ കക്ഷിയായ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബെഹൂറക്കെതിരെ ഒരു തെളിവും ഇല്ലെന്ന്‌ അഭിഭാഷകന്‍ പ്രത്യേക സിബിഐ കോടതിയില്‍ വാദിച്ചു.ബഹൂറ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാത്രമാണെന്നും സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കുക മാത്രമാണ്‌ അദ്ദേഹം ചെയ്‌തതെന്നും അഭിഷാകന്‍ കോടതിയെ അറിയിച്ചു. പ്രത്യേക സിബിഐ ജഡ്‌ജി ഒ.പി സെയ്‌നിയാണ്‌ വാദം കേസില്‍ വാദം കേട്ടത്‌. ടുജി അഴിമതി കേസുമായി ബന്ധപ്പെട്ട്‌ ഫെബ്രുവരി രണ്ടിനാണ്‌ ബെഹൂറയെ സിബിഐ അറസ്റ്റ്‌ ചെയ്യുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക