Image

അനധികൃത ഖനനം: യെദിയൂരപ്പക്കെതിരെ ലോകായുക്ത റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു

Published on 27 July, 2011
അനധികൃത ഖനനം: യെദിയൂരപ്പക്കെതിരെ ലോകായുക്ത റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു
ബംഗളൂര്‍: ബാംഗളൂരിലെ ബെല്ലാരി, ചിത്രദുര്‍ഗ, തുംമൂര്‍ എന്നിവിടങ്ങളില്‍ അനധികൃതഖനനം നടത്തിയതിന്‌ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌ യെദിയൂരപ്പക്കെതിരെ ലോകായുക്ത റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. കര്‍ണാടക ഗവര്‍ണര്‍ എച്ച്‌.ആര്‍ ഭരദ്വാജിനും ഈ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി സമര്‍പ്പിച്ചിട്ടുണ്ട്‌.ഖനനം നടത്തുന്ന കമ്പനികളില്‍ നിന്നും വന്‍തോതില്‍ യെദിയൂരപ്പയും കുടുംബാംഗങ്ങളും കൈക്കൂലി വാങ്ങിയിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്‌. കൂടാതെ തങ്ങളുടെ ഭൂമി ഖനനക്കമ്പനികള്‍ക്കായി ഇയാള്‍ 20കോടിക്ക്‌ വിറ്റതായി റിപ്പോര്‍ട്ടുണ്ട്‌. അഴിമതിവിരുദ്ധനിയമത്തിന്റെ കീഴില്‍ യെദിയൂരപ്പയെ വിചാരണ ചെയ്യാന്‍ ഹെഗ്‌ഡെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടണ്ട്‌. റെഡ്ഡിസഹോദരന്‍മാരും ഖജനാവിനു നഷ്ടമാക്കിയ തുക തിരിച്ചുനല്‍കേണ്ടിവരുമെന്നാണ്‌ സൂചന. മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി,കോണ്‍ഗ്രസ്‌ എം.പി അനില്‍ ലാഡ്‌ തുടങ്ങിയവരെയും കേസില്‍ ലോകായുക്ത പരാമര്‍ശിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക