Image

വഞ്ചന കേസ്‌: കലാനിധിമാരന്‌ സമന്‍സ്‌

Published on 27 July, 2011
വഞ്ചന കേസ്‌: കലാനിധിമാരന്‌ സമന്‍സ്‌
ചെന്നൈ: വഞ്ചന കേസില്‍ സണ്‍ ടിവി നെറ്റ്‌വര്‍ക്ക്‌ ലിമിറ്റഡ്‌ എംഡി കലാനിധി മാരനു പോലീസ്‌ പുതിയ സമന്‍സ്‌ അയച്ചു. സണ്‍ പിക്‌ചേഴ്‌സുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ സേലം സ്വദേശികളായ വിതരണക്കാര്‍ ടി.എസ്‌. സെല്‍വരാജ്‌, ഷണ്‍മുഖവേലു എന്നിവര്‍ നല്‍കിയ പരാതികളിലാണ്‌ സമന്‍സ്‌ അയച്ചത്‌. നാളെ (ബുധന്‍) കലാനിധി മാരന്‍ കെ.കെ.നഗര്‍ പൊലീസ്‌ സ്‌റ്റേഷനില്‍ ഹാജരാകണമെന്ന്‌ അറിയിപ്പില്‍ പറയുന്നു. നേരത്തെ പരാതി പിന്‍വലിക്കുന്നതായി ഇന്നലെ വൈകിട്ട്‌ ഇവര്‍ മദ്രാസ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേതുടര്‍ന്നു കലാനിധി മാരനെ ചോദ്യംചെയ്യുന്നതിലുള്ള നിയമസാധുത തേടിയ ശേഷമാണ്‌ പൊലീസ്‌ പുതിയ സമന്‍സ്‌ പുറപ്പെടുവിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക