കോട്ടയം: പ്രീഡിഗ്രി തോറ്റയാള്‍ 12 വര്‍ഷമായി ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു.
കടുത്തുരുത്തി ആപ്പാഞ്ചിറയിലാണ് സംഭവം. ആപ്പാഞ്ചിറയില്‍ സെന്റ് മേരീസ് ഹോമിയോ
ക്ലിനിക്ക് എന്ന പേരില്‍ ചികിത്സ നടത്തിയിരുന്ന അതിരമ്പുഴ കോട്ടമുറി
പ്ലാത്തോട്ടത്തില്‍ അലക്സ് ജോര്‍ജ് (54) ആണ് അറസ്റ്റിലായത്. ഇന്നലെ
ആപ്പാഞ്ചിറയിലെ ക്ലിനിക്കില്‍ രോഗികളെ പരിശോധിക്കുന്നതിനിടെ 11 മണിയോടെയാണ്
കടുത്തുരുത്തി എസ്ഐ കെ.പി. തോംസണും സംഘവും അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച
രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന്
എസ്ഐ പറഞ്ഞു. ഹോമിയോ ഡോക്ടറായിരുന്ന പിതാവില്‍ നിന്നു ലഭിച്ച അറിവും ഹോമിയോ
പുസ്തകങ്ങള്‍ വായിച്ചറിഞ്ഞുമാണു ചികിത്സ നടത്തിയിരുന്നത്. കൂടല്ലൂരിലും സെന്റ്
ലൂക്ക്സ് ക്ലിനിക്ക് എന്ന പേരില്‍ ചികിത്സ നടത്തിയിരുന്നു. കുട്ടികള്‍ ഉള്‍പ്പടെ
നിരവധി പേര് ഇവിടുത്തെനിന്നും സ്ഥിരമായി മരുന്നു വാങ്ങിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല