തൃശൂര്‍: പാര്‍ട്ടി വിലക്ക് നേരിടുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന് നായരെ
സന്ദര്‍ശിച്ചതും, അച്ചടക്ക നടപടിയെടുത്ത പാര്‍ട്ടി തീരുമാനത്തെ പരസ്യമായി
എതിര്‍ക്കുകയും ചെയ്ത വി.എസ് അച്യുതാനന്ദന്റെ നടപടി പാര്‍ട്ടി ചര്‍ച്ച
ചെയ്യുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.ആര്.രാമചന്ദ്രന് പിള്ള
വ്യക്തമാക്കി. ഇക്കാര്യത്തില്‍ ശരിതെറ്റുകളെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം
പറയുന്നില്ല. പാര്‍ട്ടി എല്ലാക്കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും
എസ്.രാമചന്ദ്രപിള്ള പറഞ്ഞു.