Image

യെദിയൂരപ്പ ഗവര്‍ണര്‍ക്ക്‌ രാജി നല്‍കി

Published on 31 July, 2011
യെദിയൂരപ്പ ഗവര്‍ണര്‍ക്ക്‌ രാജി നല്‍കി
ബാംഗളൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌ യെദിയൂരപ്പ ഗവര്‍ണര്‍ക്ക്‌ രാജി നല്‍കി. ഇന്ന്‌ വൈകിട്ട്‌ നാലുമണിക്ക്‌ ഗവര്‍ണര്‍ എച്ച്‌.ആര്‍ ഭരദ്വാജിനാണ്‌ രാജിക്കത്ത്‌ നല്‍കിയത്‌. ഔദ്യോഗികവസതിയില്‍ നിന്നും മന്ത്രിമാര്‍ക്കും എം.എല്‍മാര്‍ക്കുമൊപ്പം കാല്‍നടയായാണ്‌ യെദിയൂരപ്പ ഗവര്‍ണറുടെ വസതിയിലെത്തിയത്‌.നേരത്തെ മൂന്നരയ്‌ക്ക്‌ അദ്ദേഹം ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്‌. എന്നാല്‍ മൂന്നരയോടെ യെദിയൂരപ്പ യാത്ര കുറച്ചുകൂടി വൈകിപ്പിക്കുകയായിരുന്നു. തന്റെ പിന്‍ഗാമിയെ സംബന്ധിച്ച്‌ പാര്‍ട്ടിയുടെ ഭാഗത്തു നിന്ന്‌ വ്യക്തമായ ഉറപ്പു ലഭിക്കാഞ്ഞതിനാലാണ്‌ യാത്ര വൈകിപ്പിച്ചതെന്നാണ്‌ വിവരം. മൂന്നേമുക്കാലോടെ അദ്ദേഹം എംഎല്‍എമാര്‍ക്കൊപ്പം രാജിക്കത്ത്‌ നല്‍കാന്‍ ഇറങ്ങുകയും ചെയ്‌തു.

രാജിവെയ്‌ക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടും ശക്തിതെളിയിക്കാന്‍ അനുകൂല എം.എല്‍.എ.മാരെ അദ്ദേഹം അണിനിരത്തിയത്‌ ബി.ജെ.പിയില്‍ തന്നെ ശക്തമായ വിമര്‍ശനത്തിന്‌ കാരണമായിട്ടുണ്ട്‌. കേന്ദ്രനേതാക്കളായ അരുണ്‍ ജെയ്‌റ്റ്‌ലിയും രാജ്‌നാഥ്‌സിങ്ങും തങ്ങിയിരുന്ന ഹോട്ടലിലേക്കാണ്‌ യെദ്യൂരപ്പ എം.എല്‍.എമാരുമായി എത്തിയത്‌.

ജനക്ഷേമത്തിനുവേണ്ടിയാണ്‌ താന്‍ പ്രവര്‍ത്തിച്ചതെന്ന്‌ രാജി സമര്‍പ്പിച്ചശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. തനിക്ക്‌ പൂര്‍ണ്ണ പിന്തുണ നല്‍കിയ മന്ത്രിസഭാംഗങ്ങളോടും ഉദ്യോഗസ്ഥരോടും സംസ്ഥാനത്തെ ജനങ്ങളോടും നന്ദിയുണ്ട്‌. പാര്‍ട്ടി നേതൃത്വത്തെ അനുസരിച്ചുകൊണ്ടാണ്‌ രാജിവയ്‌ക്കുന്നതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യെദിയൂരപ്പ ഗവര്‍ണര്‍ക്ക്‌ രാജി നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക