Image

ജോര്‍ജ്‌ ടൗണ്‍ വിമാനത്താവളത്തില്‍ വിമാനം രണ്ടായി പിളര്‍ന്നു

Published on 31 July, 2011
ജോര്‍ജ്‌ ടൗണ്‍ വിമാനത്താവളത്തില്‍ വിമാനം രണ്ടായി പിളര്‍ന്നു
ജോര്‍ജ്‌ടൗണ്‍: 163 യാത്രക്കാരുമായി കരീബിയന്‍ എയര്‍ലൈന്‍സിന്റെ വിമാനം ജോര്‍ജ്‌ ടൗണ്‍ വിമാനത്താവളത്തില്‍ ലാന്റ്‌ ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന്‌ തെന്നിമാറി രണ്ടായി പിളര്‍ന്നു. നാലുപേരെ ഗുരുതര പരിക്കുകളോടെ ജോര്‍ജ്ജ്‌ ടൗണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ അത്ഭുതമായി രക്ഷപെട്ടു

ന്യൂയോര്‍ക്കില്‍ നിന്ന്‌ വരികയായിരുന്ന കരീബിയന്‍ എയര്‍ലൈന്‍സിന്റെ ബോയിങ്‌ 737- 800 വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. വിമാനം കനത്ത മഴയെത്തുടര്‍ന്നു റണ്‍വേയില്‍ നിര്‍ത്താനാകാതെ മുന്നോട്ടുപോയി രണ്ട്‌ കഷണമായി പിളരുകയായിരുന്നു. അപകടമുണ്ടായ ഉടനെ പരിഭ്രാന്തരായ യാത്രക്കാരെ അടിയന്തര കവാടം വഴി പുറത്തെത്തിച്ചു. ഉപകരണങ്ങളുടെ അഭാവും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. മോശം കാലാവസ്ഥയാണ്‌ അപകടത്തിന്‌ കാരണമായത്‌.
ജോര്‍ജ്‌ ടൗണ്‍ വിമാനത്താവളത്തില്‍ വിമാനം രണ്ടായി പിളര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക