Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി

Published on 01 August, 2011
ചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ കുട്ടികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുംവേണ്ടി ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി.

ചിക്കാഗോ നഗരത്തിലെ യുവജനങ്ങളുടെ നിറസാന്നിദ്ധ്യമായി മാറിയ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ 27 ടീമുകള്‍ പങ്കെടുത്തു. ഹൈസ്‌കൂള്‍ വിഭാഗത്തിലും, കോളേജ് വിഭാഗത്തിലുമായാണ് മത്സരങ്ങള്‍ നടത്തിയത്.
 
തികച്ചും പ്രൊഫഷണല്‍ രീതിയില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കെവിന്‍ കുഞ്ചറിയ, ടോണി അഗസ്റ്റി
ന്‍ ‍, ജെറി കണ്ണൂക്കാടന്‍ ‍, ഷോണ്‍ അച്ചേട്ട്, ടോ സണ്ണി, വിനയ് വെള്ളൂക്കുന്നേല്‍ എന്നിവര്‍ കളിച്ച എസ്.എം.ഡി. ടീം ഒന്നാംസ്ഥാനവും, പാട്ട്‌റിക്ക് നെടുമാക്കന്‍ ‍, ജസ്റ്റിന്‍ നെല്ലാമറ്റം, ജീനോ ജയിംസ്, ടീനോ കാലായില്‍ ‍, റിനോ മുറിങ്ങോത്ത്, ജയിസണ്‍ എബ്രഹാം എന്നിവര്‍ കളിച്ച ഫോബ് ക്രൂ പാര്‍ട്ട് -2 രണ്ടാം സ്ഥാനവും നേടി. കോളേജ് വിഭാഗത്തില്‍ ക്രിസ് ചാക്കോ, റിജോ തോമസ്, ജോബി ജോയി, കെവിന്‍ ജോര്‍ജ്, ബന്‍ജി ജോസ്, റയാന്‍ കവിലവീട്ടില്‍ , ടോബിന്‍ മാത്യു, കെന്നി ജോസഫ് എന്നിവര്‍ കളിച്ച ബ്രൗണ്‍ പ്ലേഗ് എന്ന ടീം ഒന്നാംസ്ഥാനവും, കെവിന്‍ കളപ്പുരയില്‍ ‍, എമില്‍ മേത്തിപ്പാറ, ജഫ്രിന്‍ ജോസഫ്, ജോവിന്‍ ഫിലിപ്പ്, കെവിന്‍ ഫിലിപ്പ്, തോമസ് പായ്ക്കാട്ട്, ജെസ്റ്റിന്‍ ചക്കാലപ്പടവില്‍ എന്നിവര്‍ കളിച്ച ബ്രൗണ്‍ മാമ്പാ എന്ന ടീംരണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡുകള്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, കോര്‍ഡിനേറ്റര്‍മാരായ ജോണ്‍സണ്‍ കണ്ണൂക്കാടനും, സാബു കട്ടപ്പുറവും വിതരണം ചെയ്തു. ടൂര്‍ണ്ണമെന്റിന് ജിയോ വെങ്ങാന്തറ, എമില്‍ മേത്തിപ്പാറ, ജാഷ് നെടിയകാലായില്‍ ‍, ജോര്‍ജ് തോട്ടപ്പുറം, ആഷ്‌ലി ജോര്‍ജ്, ലെജി പട്ടരുമഠത്തില്‍ ‍, അഗസ്റ്റിന്‍ കരിങ്കുറ്റി, സ്റ്റാന്‍ലി കളരിക്കമുറി, രഞ്ജന്‍ എബ്രഹാം, ജെസ്സി റിന്‍സി, ലീലാ ജോസഫ്, റോയി നെടുങ്ങോട്ടില്‍ , ടോമി അമ്പേനാട്ട്, ജോഷി വളളിക്കളം എന്നിവര്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ജോര്‍ജ് തോട്ടപ്പുറം
ചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തിചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തിചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തിചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക