Image

ഷൂട്ടിങ്ങിനിടെ ചലച്ചിത്രതാരം ഭാമയ്ക്ക് പരിക്കേറ്റു

Published on 01 August, 2011
ഷൂട്ടിങ്ങിനിടെ ചലച്ചിത്രതാരം ഭാമയ്ക്ക് പരിക്കേറ്റു
തൊടുപുഴ: മൂന്നാറില്‍ കന്നട സിനിമയുടെ ഷൂട്ടിങ്ങിനിടെ മലയാള ചലച്ചിത്രതാരം ഭാമയ്ക്കും കന്നടതാരം ഗണേഷിനും പരിക്കേറ്റു. മൈന എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കിനിടെയാണ് അപകടം.

ബസപകടം ചിത്രീകരിക്കുന്നതിനിടെ കാലുകള്‍ക്കും മുഖത്തും മുതുകത്തും ഗ്ലാസ് കയറിയാണ് പരിക്ക്. ഇരുവര്‍ക്കും ടാറ്റ ആസ്പത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക