Image

വിദഗ്‌ദ്ധ സമിതി ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പ്‌ തുടങ്ങി

Published on 01 August, 2011
വിദഗ്‌ദ്ധ സമിതി ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പ്‌ തുടങ്ങി
തിരുവനന്തപുരം: അളവറ്റ അമൂല്യസ്വത്ത്‌ ശേഖരം കണ്ടെത്തിയ തിരുവനന്തപുരം ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധിയുടെ മൂല്യനിര്‍ണയം തുടങ്ങി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്‌ കണക്കെടുപ്പ്‌ നടക്കുന്നത്‌. സമതി ചെയര്‍മാന്‍ സി.വി. ആനന്ദബോസ്‌, ദേശീയ മ്യൂസിയം പുരാവസ്‌തുവകുപ്പ്‌ സംരക്ഷണവിഭാഗം മേധാവി പ്രൊഫ.എം.വി.നായര്‍, ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ വി.കെ.ഹരികുമാര്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ പ്രതിനിധി ബി.വി.രാജ, റിസര്‍വ്‌ ബാങ്ക്‌ പ്രതിനിധി വികാസ്‌ ശര്‍മ്മ എന്നിവരാണ്‌ മുല്യനിര്‍ണയ സമിതിയിലുള്ളത്‌.

ക്ഷേത്രത്തിലെ നിലവറകളില്‍ കണ്ടെത്തിയിട്ടുള്ള നിധി ശേഖരത്തിന്റെ ശാസ്‌ത്രീയമായ മൂല്യനിര്‍ണയം നടത്താനാണ്‌ സമിതിയെ പ്രധാനമായും ചുമതലപ്പെടുത്തിയിട്ടുള്ളത്‌. ചരിത്രപുരാവസ്‌തു പ്രാധാന്യമുള്ളവ, ക്ഷേത്രാവശ്യങ്ങള്‍ക്കുള്ളവ, ഇതു രണ്ടുമല്ലാത്തവ എന്നിങ്ങനെ മൂന്നായി നിധിയെ തരംതിരിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ കോടതി ഉത്തരവ്‌. ഇത്‌ ശാസ്‌ത്രീയമായ രീതിയില്‍ സംരക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കാനും സുപ്രീംകോടതി സമിതിയോടാവശ്യപ്പെട്ടിട്ടുണ്ട്‌.

ഇതിനിടെ സംഘം ക്ഷേത്രത്തിലേക്ക്‌ കാമറ കൊണ്ടുപോകാനൊരുങ്ങിയത്‌ ചില സംഘടനകള്‍ വിലക്കിയിരുന്നു. സംഘടനകള്‍ പിന്നീട്‌ കാമറ കൊണ്ടുപോകാതെ ക്ഷേത്രത്തില്‍ പ്രവേശിക്കുകയായിരുന്നു. നിധിശേഖരത്തിന്റെ ചിത്രം എടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക