വിലക്ക് ലംഘിച്ച് പ്രകടനം: എം.കെ. സ്റ്റാലിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
Published on 01 August, 2011
ചെന്നൈ: ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനെയും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെയും
പോലീസ് അറസ്റ്റു ചെയ്തു. സര്‍ക്കാര്‍ വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയതിനാണ്
അറസ്റ്റ്. ജയലളിത സര്‍ക്കാര്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ക്കെതിരെ ഭൂമി
കൈയ്യേറ്റത്തിന് വ്യാപകമായി കേസെടുക്കുന്നുവെന്ന് ആരോപിച്ചാണ് സ്റ്റാലിന്റെ
നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനം നടത്തിയ 40,000 ത്തോളം പേരെ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് അറസ്റ്റു ചെയ്തു.
എന്നാല്‍
സ്റ്റാലിനെയും ഡി.എം.കെ പ്രവര്‍ത്തകരെയും പിന്നീട് വിട്ടയച്ചുവെന്ന് പോലീസ്
പറഞ്ഞു. ആവശ്യംവന്നാല്‍ സര്‍ക്കാര്‍ നിരോധനം വകവയ്ക്കാതെ വീണ്ടും പ്രകടനം
നടത്തുമെന്ന് സ്റ്റാലിന് പറഞ്ഞു. എ.ഐ.എ.ഡി.എം.കെ അധികാരത്തില്‍ വന്നശേഷം നിരവധി
ഡി.എം.കെ നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റ കേസുകള്‍ എടുത്തിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല