Image

മോഹന്‍ലാലിനെതിരേയുള്ള ഹര്‍ജി വ്യാഴാഴ്‌ച പരിഗണിക്കും

Published on 01 August, 2011
മോഹന്‍ലാലിനെതിരേയുള്ള ഹര്‍ജി വ്യാഴാഴ്‌ച പരിഗണിക്കും
തൃശൂര്‍: ആനക്കൊമ്പ്‌ അനധികൃതമായി സൂക്ഷിച്ചെന്ന കേസില്‍ നടന്‍ മോഹന്‍ ലാലിനെതിരെ വിജിലന്‍സ്‌ അന്വേഷണം ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി വ്യാഴാഴ്‌ച പരിഗണിയ്‌ക്കും. തൃശൂര്‍ സ്വദേശിയും പൊതുപ്രവര്‍ത്തകനായ പിഡി ജോസഫ്‌ ആണ്‌ ഹര്‍ജി നല്‍കിയത്‌. തൃശൂര്‍ വിജിലന്‍സ്‌ കോടതിയാണ്‌ ഹര്‍ജിയിന്‍മേല്‍ വാദം കേള്‍ക്കുക. കഴിഞ്ഞയിടെ റെയ്‌ഡില്‍ കണ്ടെടുത്ത ആനക്കൊമ്പിനെക്കുറിച്ച്‌ അന്വേഷണം നടക്കുന്നില്ലെന്ന്‌ വനം വകുപ്പ്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ ആദായനികുതി വകുപ്പ്‌ ആവശ്യപ്പെട്ടാല്‍ മാത്രമെ നടപടിയെക്കാനാവൂ എന്ന്‌ അവര്‍ പറഞ്ഞിരുന്നു. ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ നല്‍കുന്ന ഉടമസ്ഥാവകാശരേഖ കൈവശമുള്ളവര്‍ക്ക്‌ ആനക്കൊമ്പ്‌ സൂക്ഷിയ്‌ക്കുന്നതില്‍ തടസ്സമില്ല. ഈ സര്‍ട്ടിഫക്കറ്റ്‌ കൈവശമില്ലെങ്കില്‍ ലാല്‍ നിയമനടപടി നേരിടേണ്ട വരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക