Image

പത്താംക്ലാസുവരെ സിനിമാറ്റിക്‌ ഡാന്‍സിന്‌ വിലക്ക്‌

Published on 03 August, 2011
പത്താംക്ലാസുവരെ സിനിമാറ്റിക്‌ ഡാന്‍സിന്‌ വിലക്ക്‌
തിരുവനന്തപുരം: പത്താംക്ലാസുവരെ സിനിമാറ്റിക്‌ ഡാന്‍സ്‌ അവതരിപ്പിക്കുന്നതിന്‌ സര്‍ക്കാര്‍ വിലക്ക്‌ ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ വകുപ്പ്‌ ഡപ്യൂട്ടി ഡയറക്‌ടര്‍മാരുടെയും ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടെയും യോഗത്തിലാണു സംസ്‌ഥാനത്തെ എല്ലാ സ്‌കൂളിലും പത്താം ക്ലാസ്‌ വരെയുള്ള കുട്ടികള്‍ സിനിമാറ്റിക്‌ ഡാന്‍സ്‌ അവതരിപ്പിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്‌. പത്തു ദിവസത്തിനകം തീരുമാനം നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

ബന്ധപ്പെട്ട്‌ അനവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണു സ്‌കൂള്‍തലത്തില്‍ സിനിമാറ്റിക്‌ ഡാന്‍സ്‌ അവതരണത്തിനു നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്‌.

സ്‌കൂളുകളില്‍ വാര്‍ഷിക യോഗത്തില്‍ സിനിമാറ്റിക്‌ ഡാന്‍സ്‌ അവതരിപ്പിക്കണമെങ്കില്‍ അധ്യാപകര്‍ രക്ഷിതാക്കളുടെ സമ്മതം രേഖാമൂലം വാങ്ങിയിരിക്കണമെന്നും നിര്‍ദേശമുണ്ട്‌. അതിനിടെ പ്രശസ്‌ത സിനിമാതാരം ശ്വേത നിരോധനത്തിനെതിരേ രംഗത്തുവന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക