Image

മാപ്പ്‌ ഷട്ടില്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 03 August, 2011
മാപ്പ്‌ ഷട്ടില്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഫിലാഡല്‍ഫിയ: മാപ്പ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ്‌ 13-ന്‌ ശനിയാഴ്‌ച രാവിലെ 8 മുതല്‍ വൈകിട്ട്‌ 6 വരെ നോര്‍ത്ത്‌ഈസ്റ്റ്‌ റാക്കറ്റ്‌ സെന്ററില്‍ വെച്ച്‌ നടക്കുന്ന ഷട്ടില്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചെയര്‍മാന്‍ സാബു സ്‌കറിയ അറിയിച്ചു. റാക്കറ്റ്‌ സെന്ററിലെ വിശാലമായ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ക്രമീകരിച്ചിട്ടുള്ള നാല്‌ കോര്‍ട്ടുകളില്‍ ഒരേസമയം മത്സരങ്ങള്‍ നടക്കും.

ഇതിനോടകം 20 ടീമുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇനിയും നാല്‌ ടീമുകളെ കൂടി ഉള്‍പ്പെടുത്തുവാന്‍ സാധിക്കുമെന്ന്‌ ടൂര്‍ണമെന്റ്‌ കോര്‍ഡിനേറ്റര്‍ ജോര്‍ജ്‌ എം. മാത്യു പറഞ്ഞു. വിജയികള്‍ക്ക്‌ ട്രോഫികളും, ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകള്‍ക്കും മോസ്റ്റ്‌ വാല്യുവബിള്‍ പ്ലെയറിനും കാഷ്‌ അവാര്‍ഡുകളും നല്‍കും. കളിക്കാരുടെ താമസത്തിന്റേയും ഭക്ഷണ ക്രമീകരണങ്ങളുടേയും ചുമതല ഷാജി ജോസഫും, രജിസ്‌ട്രേഷന്‍, ഇലക്‌ട്രോണിക്‌ സ്‌കോറിംഗ്‌ എന്നിവയുടെ ചുമതല യഥാക്രമം ബിനു നായര്‍, ബിനു ജോസഫ്‌ എന്നിവരും കൈകാര്യം ചെയ്യുന്നു.

ഫിലാഡല്‍ഫിയയിലെ കായിക പ്രേമികളുടെ നിര്‍ലോഭമായ പിന്തുണയാണ്‌ ടൂര്‍ണമെന്റിന്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. യുവജനപങ്കാളിത്തംകൊണ്ട്‌ ശ്രദ്ധേയമായ ഈ കായികമേള മലയാളി സമൂഹത്തിന്റെ ഐക്യവും അന്തസ്സും വിളംബരം ചെയ്യുന്ന ഒരു ഉത്സവവേദിയാക്കി മാറ്റാനുള്ള ക്രമീകരണങ്ങളാണ്‌ സംഘാടകര്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാബു സ്‌കറിയ (267 980 7923). പി.ആര്‍.ഒ വര്‍ഗീസ്‌ ഫിലിപ്പ്‌ അറിയിച്ചതാണിത്‌.
മാപ്പ്‌ ഷട്ടില്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക