Image

താമ്പാ ക്‌നാനായ അസോസിയേഷന്‍ ഗ്രാഡ്വേഷന്‍ ബാങ്ക്വറ്റ്‌ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 03 August, 2011
താമ്പാ ക്‌നാനായ അസോസിയേഷന്‍ ഗ്രാഡ്വേഷന്‍ ബാങ്ക്വറ്റ്‌ നടത്തി
താമ്പാ: ജൂലൈ 23-ന്‌ ശനിയാഴ്‌ച പുതുതായി പണികഴിപ്പിച്ച ബില്‍ഡിംഗില്‍ വെച്ച്‌ ഗ്രാഡ്വേഷന്‍ ബാങ്ക്വറ്റ്‌ നടത്തി. വൈകുന്നേരം എട്ടുമണിയോടെ ആരംഭിച്ച മന്ത്‌ലി ഗാതറിംഗില്‍ വെച്ച്‌ 2009 -2010, 2010- 2011 അധ്യയന വര്‍ഷത്തെ എല്ലാ ബിരുദധാരികളേയും ആദരിക്കുകയും ഉന്നത വിജയം കരസ്ഥമാക്കിയമാക്കിയവര്‍ക്ക്‌ അവാര്‍ഡ്‌ നല്‍കുകയും ചെയ്‌തു.

പ്രസ്‌തുത യോഗത്തില്‍ പ്രസിഡന്റ്‌ ജോസ്‌ ഉപ്പൂട്ടില്‍ അദ്ധ്യക്ഷത വഹിക്കുകയും ഫാ. പത്രോസ്‌ ചമ്പക്കര, ഫാ. ബിന്‍സ്‌ ചേത്തലില്‍, പ്രഫ. ജോയി മുപ്രാപ്പള്ളില്‍ എന്നിവര്‍ നവ ബിരുദധാരികള്‍ക്ക്‌ ആശംസകള്‍ നേരുകയും ചെയ്‌തു.

തദവസരത്തില്‍ സെപ്‌റ്റംബര്‍ പതിനൊന്നാംതീയതി നടത്തുവാനിരിക്കുന്ന `വിസ്‌മയം 2011' മെഗാഷോയുടെ കിക്കോഫ്‌ കര്‍മ്മം നിര്‍വഹിക്കുകയും ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ ജോബി ഊരാളില്‍ സ്വാഗതം നേരുകയും ജോയിന്റ്‌ സെക്രട്ടറി ഡെയ്‌സ്‌ ഇറപുറത്ത്‌ കൃതജ്ഞത പറയുകയും ചെയ്‌തു. സെപ്‌റ്റംബര്‍ പതിനൊന്നാം തീയതിയിലെ മെഗാഷോയും, സെപ്‌റ്റംബര്‍ 17-ന്‌ നടത്തുന്ന പുതിയ കമ്യൂണിറ്റി സെന്ററിന്റെ ഔദ്യോഗിക ഉദ്‌ഘാടനവും ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ പ്രസിഡന്റ്‌ ജോസ്‌ ഉപ്പൂട്ടില്‍ തന്റെ അധ്യക്ഷപ്രസംഗത്തില്‍ അംഗങ്ങളോട്‌ ആഹ്വാനം ചെയ്‌തു. പൊതുസമ്മേളനത്തില്‍ മോനച്ചന്‍ മഠത്തിലേട്ട്‌ മാസ്റ്റര്‍ ഓഫ്‌ സെറിമണിയായിരുന്നു. സ്‌നേഹവിരുന്നിനുശേഷം പതിനൊന്ന്‌ മണിയോടെ പരിപാടികള്‍ പര്യവസാനിച്ചു.
താമ്പാ ക്‌നാനായ അസോസിയേഷന്‍ ഗ്രാഡ്വേഷന്‍ ബാങ്ക്വറ്റ്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക