Image

പിതാവിന്റെ മര്‍ദനമേറ്റ് പതിനാലുകാരന്‍ മരിച്ചു.

Published on 03 August, 2011
പിതാവിന്റെ മര്‍ദനമേറ്റ് പതിനാലുകാരന്‍ മരിച്ചു.

ചെറുപുഴ: പിതാവിന്റെ മര്‍ദനമേറ്റ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ മരിച്ചു. ചൂരപ്പടവ് സൂര്യഗിരിയിലെ വാവോലില്‍ ഷാജി-രജനി ദമ്പതികളുടെ മകന്‍ സജിത്ത് (14) ആണു മരിച്ചത്.

ചൊവ്വാഴ്ച രാത്രി 9.30 നാണ് സജിത്തിനെ ഷാജി ക്രൂരമായി മര്‍ദിച്ചത്. തലയ്ക്കടിയേറ്റ സജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഷാജിയെ (45) പെരിങ്ങോം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുളിങ്ങോം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണു മരിച്ച സജിത്ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക