Image

യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി

Published on 03 August, 2011
യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി
ബാംഗ്ലൂര്‍ : അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കര്‍ണാടക ഗവര്‍ണര്‍ അനുമതി നല്‍കി. ലോകായുക്താ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയിരിക്കുന്നത്.

മൈനിങ് കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായി മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ അഴിമതി നടത്തിയെന്നാണ് ലോകായുക്ത സന്തോഷ് ഹെഗ്‌ജെ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് നടപടിയെടുക്കാന്‍ ലോകായുക്ത പോലീസിന് ഗവര്‍ണര്‍ എച്ച്. ആര്‍. ഭരധ്വാജ് ഉത്തരവ് നല്‍കിയത്. അഴിമതി നിരോധന നിയമപ്രകാരമായിരിക്കും നടപടികളെടുക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക