കൊച്ചി: സ്വര്‍ണവിപണിയെ പോലും ഞെട്ടിച്ചുകൊണ്ട് സ്വര്‍ണവില കുതിക്കുകയാണ്. എക്കാലത്തെയും മികച്ച വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. പവന് 400 രൂപയാണ് ഉയര്‍ന്നത്. ഒറ്റ ദിവസത്തിനുളളില്‍ സ്വര്‍ണത്തിന് ഇത്രയും വില ഉയരുന്നത് ഇതാദ്യമാണ്. 17,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 2,225 രൂപയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം അവസാനം രേഖപ്പെടുത്തിയ 17,480 രൂപയാണ് സ്വര്‍ണത്തിന് സമീപകാലത്തുണ്ടായ ഏറ്റവും ഉയര്‍ന്ന വില. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇത് 17,360 രൂപയായി കുറഞ്ഞിരുന്നു. 17,400 രൂപയായിരുന്നു ഇന്നലത്തെ വില.