Image

സ്വാതന്ത്യസമരസേനാനി കോയ കുഞ്ഞിനഹ അന്തരിച്ചു

Published on 03 August, 2011
സ്വാതന്ത്യസമരസേനാനി കോയ കുഞ്ഞിനഹ അന്തരിച്ചു
മലപ്പുറം: സ്വാതന്ത്ര്യസമര സേനാനിയും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മലബാറിലെ പ്രമുഖ നേതാവുമായിരുന്ന കോയ കുഞ്ഞിനഹ (102) അന്തരിച്ചു. പരപ്പനങ്ങാടിയിലെ വസതിയിലായിരുന്നു അന്ത്യം. മലബാറിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം.

1930 ല്‍ പൊതുരംഗത്തേക്ക് കടന്നുവന്ന നഹ സ്വാതന്ത്യസമരത്തില്‍ പങ്കെടുത്തും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനത്തിന്റെ പേരിലും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ നിരവധി ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവായിരുന്നു അദ്ദേഹം. ഏറനാട് കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സക്രിയമായി തുടരുന്ന കാലത്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുന്നത്. അതോടെ സി.പി.ഐയിലെത്തി. സി.പി.എമ്മില്‍ ചേരാനുള്ള ഇ.എം.എസിന്റെ നിരന്തര ക്ഷണം സ്‌നേഹപൂര്‍വം നിരസിച്ച് സി.പി.ഐയില്‍ തന്നെ ഉറച്ചുനിന്നു. കമ്മ്യൂണിസത്തിന്റേയും മതവിശ്വാസത്തിന്റേയും അതിരുകളെ സമന്വയിപ്പിച്ച് ജീവിച്ച വ്യക്തി കൂടിയായിരുന്നു കോയ കുഞ്ഞി നഹ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക