Image

വി.എസ്‌ അനുകൂല പ്രകടനം: നിരവധി പേര്‍ക്കെതിരേ നടപടി

Published on 03 August, 2011
വി.എസ്‌ അനുകൂല പ്രകടനം: നിരവധി പേര്‍ക്കെതിരേ നടപടി
മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുപ്പില്‍ വി.എസ്‌ അനുകൂല പ്രകടനം നടത്തിയ സിപിഎം എടക്കര ഏരിയകമ്മിറ്റി അംഗം എം.കെ ചന്ദ്രനെ ഒരു വര്‍ഷത്തേക്ക്‌ പാര്‍ട്ടിയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു. വി.എസിന്‌ നിയമസഭാ സീറ്റ്‌ നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ എം.കെ ചന്ദ്രന്റെ നേതൃത്വത്തില്‍ എടക്കരയില്‍ പ്രകടനം നടത്തിയെന്ന ആരോപണമാണ്‌ ഇവര്‍ക്ക്‌ മേല്‍ ഉന്നയിച്ചിരിക്കുന്നത്‌.

ബ്രാഞ്ച്‌ സെക്രട്ടറിമാരായ ടി.എ വിജയകുമാര്‍, വി.കെ ചന്ദ്രശേഖരന്‍, ലോക്കല്‍ സെന്‍ട്രല്‍ അംഗം വി.വി പ്രസാദ്‌ എന്നിവരടക്കം 13 പേര്‍ക്ക്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌.

എന്നാല്‍ സസ്‌പെന്‍ഡ്‌ ചെയ്‌ത നടപടിക്കെതിരെ ജില്ലാ കമ്മിറ്റിക്കും പാര്‍ട്ടി കണ്‍ട്രോള്‍ കമ്മിറ്റിക്കും അപ്പീല്‍ നല്‍കാനുള്ള നീക്കത്തിലാണ്‌ നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക