Image

വോട്ടിന്‌ കോഴ: ആരോപണവിധേയര്‍ക്കെതിരേ തെളിവില്ലെന്ന്‌ പോലീസ്‌

Published on 03 August, 2011
വോട്ടിന്‌ കോഴ: ആരോപണവിധേയര്‍ക്കെതിരേ തെളിവില്ലെന്ന്‌ പോലീസ്‌
ന്യൂഡല്‍ഹി: വോട്ടിനു കോഴ കേസില്‍ ആരോപണം നേരിടുന്നവരെ അറസ്റ്റ്‌ ചെയ്യാന്‍ വേണ്ട തെളിവുകളില്ലെന്ന്‌ കേസ്‌ അന്വേഷിക്കുന്ന ഡല്‍ഹി പോലീസ്‌ പറഞ്ഞു. കേസില്‍ അമര്‍സിംഗ്‌ ഉള്‍പ്പടെ കോണ്‍ഗ്രസിന്റെയും സമാജ്‌ വാദി പാര്‍ട്ടിയുടെയും ചില മുതിര്‍ന്ന നേതാക്കള്‍ക്ക്‌ ബന്ധമുണ്ടെന്ന്‌ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കോഴ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന്‌ പറയുന്ന സുഹൈല്‍ ഹിന്ദുസ്ഥാനിയെ പണം വാഗ്‌ദാനം ചെയ്‌ത്‌ ഏതെങ്കിലും നേതാവ്‌ ബന്ധപ്പെട്ടതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇന്തോയുഎസ്‌ ആണവകരാറുമായി ബന്ധപ്പെട്ട്‌ 2008 ജൂലൈയില്‍ യുപിഎ സര്‍ക്കാര്‍ നടത്തിയ വിശ്വാസ വോട്ടെടുപ്പില്‍ വോട്ട്‌ ചെയ്യാന്‍ കോഴ നല്‍കിയെന്നാണ്‌ കേസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക