ഡാളസ്: കാരിത്താസ് കോളജ് ഓഫ് നഴ്സിംഗില്‍ നിന്നും സ്കൂള്‍ ഓഫ് നഴ്സിങ്ങില്‍
നിന്നും പഠിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന കാരിത്താസ്
നഴ്സസ് സംഗമം 16ന് കോളജ് ഓഫ് നഴ്സിങ് ഓഡിറ്റോറിയത്തില്‍ നടക്കും.
കോട്ടയം അതിരൂപ തയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് കാരിത്താസ്
നഴ്സുമാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒത്തൊരുമിക്കുന്നത്. കോട്ടയം
അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്യും. മാര്‍
ജോസഫ് പണ്ടാരശേരില്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സിമറ്റ് ഡയറക്ടറും ഇന്ത്യന്‍
നഴ്സിങ് കൗണ്‍സില്‍ അംഗവുമായ ശലോമി ജോര്‍ജും നൈനാ പ്രസിഡന്റ് ഡോ. സോളിമോള്‍
കുരുവിളയും മോഡേണ്‍ ചലഞ്ചസ് ആന്‍ഡ് ഡവലപ്മെന്റ് നഴ്സിങ് പ്രാക്ടീസ് എന്ന
വിഷയത്തെ ആസ്പദമാക്കി ക്ലാസുകള്‍ നടത്തും.
പങ്കെടുക്കാന്‍
താല്പര്യമുള്ളവര് ഓഗസ്റ്റ് പത്തിനു മുന്‍പായി റജിസ്റ്റര്‍
ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മറിയാമ്മ പി.എം: 9446668313, ജെസി ബേബി
കുന്നേല്‍: 9446984794