Image

സംസ്ഥാനത്ത്‌ ശനിയാഴ്‌ച മുതല്‍ അനിശ്ചിതകാല ബസ്‌ സമരം

Published on 03 August, 2011
സംസ്ഥാനത്ത്‌ ശനിയാഴ്‌ച മുതല്‍ അനിശ്ചിതകാല ബസ്‌ സമരം
കൊച്ചി: സംസ്ഥാനത്ത്‌ ശനിയാഴ്‌ച മുതല്‍ അനിശ്ചിതകാല ബസ്‌ സമരം നടത്തുമെന്ന്‌ ബസ്‌ ഉടമാ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍ ഇന്ന്‌ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള നിരക്ക്‌ വര്‍ധന അപര്യാപ്‌തമാണെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക്‌ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്‌.നിരക്ക്‌ വര്‍ധന കൊണ്ട്‌ കെ.എസ്‌.ആര്‍.ടി.സിക്ക്‌ മാത്രമേ ഗുണമുണ്ടാകുകയുള്ളൂവെന്നും മിനിമം ചാര്‍ജ്‌ ആറ്‌ രൂപ ആക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ബസ്‌ ഓണേഴ്‌സ്‌ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

അതിനിടെ, തീരുമാനത്തില്‍ നിന്ന്‌ പിന്നോട്ട്‌ പോകാന്‍ സാധ്യമല്ലെന്ന്‌ ഗതാഗത മന്ത്രി വി.എസ്‌. ശിവകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വകാര്യ ബസു ടമകള്‍ സമരത്തിലേക്ക്‌ നീങ്ങുകയാണെന്ന വാര്‍ത്തയോട്‌ പ്രതികരിക്കുകയായിരുന്നു മന്ത്രി. സമരം പ്രഖ്യാപിച്ചതായി സര്‍ക്കാറിന്‌ അറിയില്ല. ബസുടമകളുമായി ചര്‍ച്ചക്ക്‌ തയാറാണ്‌. എന്നാല്‍ പ്രഖ്യാപിച്ച തീരുമാനത്തില്‍ നിന്ന്‌ പിന്നോട്ടില്ല. അവരെ കാര്യങ്ങള്‍ പറഞ്ഞ്‌ ബോധ്യപ്പെടുത്തണം. വിദ്യാര്‍ഥി നിരക്കില്‍ ശാസ്‌ത്രീയ പരിഷ്‌കരണം കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക