Image

നോമ്പ്‌ നേരത്തെ മുറിച്ചതിന്‌ കുവൈറ്റില്‍ 4 പേരെ വെടിവെച്ചുകൊന്നു

Published on 04 August, 2011
നോമ്പ്‌ നേരത്തെ മുറിച്ചതിന്‌ കുവൈറ്റില്‍ 4 പേരെ വെടിവെച്ചുകൊന്നു
കുവൈറ്റ്‌: നോമ്പ്‌ നേരത്തെ മുറിച്ചതിന്‌ കുവൈറ്റില്‍ അഞ്ചുപേരെ വെടിവെച്ചുകൊന്നു. സാദ്‌ഓല്‍ അബ്ദുള്ള, ഖബദ്‌, സാല്‍മി പ്രദേശങ്ങളിലാണ്‌ സംഭവം. കുവൈറ്റ്‌ പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥനാണ്‌ തന്റെ സ്വന്തം വീട്ടിലെ രണ്ടുപേരേയും മറ്റൊരു വീട്ടിലേയും വേലക്കാരായ നാലുപേരെ വെടിവെച്ച്‌ കൊലപ്പെടുത്തിയത്‌. സംഭവത്തില്‍ മറ്റൊരാള്‍ക്ക്‌ വെടിയേറ്റ്‌ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ മൂന്ന്‌ പേര്‍ ഇന്ത്യക്കാരാണെന്ന്‌ സംശയിക്കുന്നു.വ്രതാനുഷ്‌ഠാനങ്ങള്‍ ലംഘിച്ച്‌ ഇഫ്‌താറിന്‌ പത്ത്‌ മിനിറ്റ്‌മുമ്പ്‌ വേലക്കാര്‍ ആഹാരം കഴിക്കുന്നത്‌ കാണാനിടയായ ഇയാള്‍ വീട്ടിലുണ്ടായിരുന്ന ഭാര്യയോടും കുട്ടികളോടും പുറത്തുപോകാന്‍ പറഞ്ഞിട്ട്‌ അവിടെയുണ്ടായിരുന്ന രണ്ടു പേരെ വെടിവെച്ചുകൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ പോലീസുകാരനെ അറസ്റ്റ്‌ ചെയ്‌തു. എന്നാല്‍ ഇയാള്‍ക്ക്‌ മാനസിക വിഭ്രാന്തിയുണ്ടെന്ന്‌ അധികൃതര്‍ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക