ന്യൂജേഴ്സി: നോര്‍ത്ത് അമേരിക്ക-യൂറോപ്പ്
ഭദ്രാസന മാര്‍ത്തോമാ യുവജനസഖ്യം 2011-2013 ലെ പ്രവര്‍ത്തന ഉദ്ഘാടനം ജൂലായ്
23 ന് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ന്യൂജേഴ്സി യുവജനസഖ്യത്തിന്റെ
ആതിഥേയത്വത്തില്‍ , കേന്ദ്രയുവജനസഖ്യം പ്രസിഡന്റ് റെറ്റ് റവ. ഡോ.ജോസഫ്
മാര്‍ ബര്‍ണബാസ് എപ്പിസ്ക്കോപ്പാ നിര്‍വഹിച്ചു.
സഭ നവീകരണത്തിന്റെ 175-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പുതിയ തലമുറയിലെ
യുവജനങ്ങളെ സഭയുമായി ബന്ധിപ്പിച്ചു നിറുത്തേണ്ടതിനാവശ്യമായ
കര്‍മ്മപരിപാടികള്‍ക്കു രൂപം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍
യുവജനസഖ്യത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് തിരുമേനി
ഉദ്ബോധിപ്പിച്ചു.
മാര്‍ത്തോമാ യുവജനസഖ്യം പ്രസിഡന്റായതിനുശേഷം ആദ്യമായി അമേരിക്ക
സന്ദര്‍ശിക്കുന്ന തിരുമേനിക്ക് ഭദ്രാസനസഭയുടെ യുവജനസഖ്യം സ്വീകരണം നല്കി.
യുവജനസഖ്യം വൈസ് പ്രസിഡന്റ് റവ.ജോസ്.ടി.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.
സെന്റര്‍ . എ പ്രസിഡന്റ് റവ.ബേബി ജോണ്‍ , ഭദ്രാസന അസംബ്ലി അംഗം ബിനു തോമസ്
നോര്‍ത്ത് ഈസ്റ്റ് റീജിയന് വൈസ് പ്രസിഡന്റ് ബാബു വര്‍ഗ്ഗീസ് എന്നിവര്‍
ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ ആശംസകള്‍ നേര്‍ന്നു.
സെന്റര്‍ ബി.സൗത്ത് ഈസ്റ്റ് റീജയണ്‍ ആരാധനക്ക് നേതൃത്വം നല്കി.
ന്യൂജേഴ്സി, സ്റ്റാറ്റിന് ഐലന്റ് എന്നീ ഇടവകകളില്‍ നിന്നുള്ള
യുവജനസഖ്യാംഗങ്ങള്‍ ഗാനങ്ങള്‍ ആലപിച്ചു. റവ.എം.എസ്സ് ദാനിയേല്‍ ,
റവ.ബെഞ്ചമിന്‍ ജോര്‍ജ്ജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഭദ്രാസനയുവജനസഖ്യം സെക്രട്ടറി ജോണ്‍ വര്‍ഗ്ഗീസ് (ജോജി) സ്വാഗതവും, സെന്റര്‍
എ സെക്രട്ടറി റജി ജോസഫ് നന്ദിയും പറഞ്ഞു. എലിസബത്ത് ജോര്‍ജ്ജ് മാസ്റ്റര്‍
ഓഫ് സെറിമണിയായിരുന്നു.