Image

ഡീക്കന്‍ അലക്‌സ്‌ കോലത്തിന്‌ കശീശാ പദവി

ബിനോയി സെബാസ്റ്റ്യന്‍ Published on 04 August, 2011
ഡീക്കന്‍ അലക്‌സ്‌ കോലത്തിന്‌ കശീശാ പദവി
ഡാളസ്‌: മാര്‍ത്തോമാ ചര്‍ച്ച്‌ ഓഫ്‌ ഡാളസ്‌ (ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌) ഇടവകാംഗമായ ഡീക്കന്‍ അലക്‌സ്‌ കോലത്തിനു ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ചു നടന്ന `പട്ടംകൊട' ശുശ്രൂഷക്ക്‌ സഭയുടെ യൂറോപ്പ്‌ നോര്‍ത്ത്‌ അമേരിക്ക ഭദ്രാസനാധിപന്‍ റവ.ഡോ.ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

കോഴഞ്ചേരി കോലത്തു കുടുംബാംഗം ജോര്‍ജ്‌ സൈമന്റേയും, കുറിയന്നൂര്‍ മാളിയേക്കല്‍ പരേതയായ മേരി ജോര്‍ജ്ജിന്റേയും രണ്‌ടാമത്തെ മകനാണ്‌ അലക്‌സ്‌ കോലത്ത്‌. അമേരിക്കന്‍ സാംസ്‌ക്കാരികതയില്‍ ജനിച്ചു വളര്‍ന്ന അലക്‌സ്‌ 7 വര്‍ഷം സോഫ്‌റ്റ്‌ വെയര്‍ എഞ്ചിനീയറായി ജോലി ചെയ്‌തതിനുശേഷമാണ്‌ കോട്ടയം മാര്‍ത്തോമ്മാ വൈദീക സെമിനാരിയില്‍ നിന്നും പൗരോഹിത്യപഠനം പൂര്‍ത്തിയാക്കിയത്‌.

പൗരോഹിത്യസ്വീകരണകര്‍മ്മത്തില്‍ സെഹിയോന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്‌ വികാരി റവ.ജോര്‍ജ്‌ വര്‍ഗീസ്‌ ആത്‌മീയപ്രഭാഷണം നടത്തി. തുടന്നുനടന്ന പൊതുയോഗത്തില്‍ തിയോഡോഷ്യസ്‌ തിരുമേനി അദ്ധ്യക്ഷനായിരുന്നു. റവ.മിനോയി കുരുവിള സ്വാഗതപ്രസംഗം നടത്തി. ഫാമേഴ്‌സ്‌ ബ്രാഞ്ച്‌ മേയര്‍ ബില്‍ ഗ്‌ളന്‍സി മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റിമാരായ എബ്രഹാം മാത്യു, ജേക്കബ്‌ വര്‍ഗീസ്‌ എന്നിവര്‍ ഇടവകസമ്മാനം സര്‍പ്പിച്ചു. ജോര്‍ജ്‌ കോലത്ത്‌, പമേല കോലത്ത്‌ ദമ്പതികള്‍, സഹോദരന്‍ ഡോ.സൈമണ്‍ കോലത്ത്‌, ദേവാലയ എക്‌സിക്യൂട്ടീവ അംഗങ്ങള്‍, മറ്റ്‌ ആത്‌മീയ സംഘടനകളും ചടങ്ങില്‍ പങ്കെടുത്തു. ജെവിന്‍ കോലത്ത്‌, ജാനിസ്‌ മാത്യു എന്നിവരായിരുന്നു പ്രോഗ്രാം സംഘാടകര്‍. അഞ്ചേരി രചിച്ചു സംഗീതം നല്‍കി ഫാമേഴ്‌സ്‌ ബ്രാഞ്ച്‌ ഗായകസംഘം ആലപിച്ച ഗാനം ആത്‌മീയാനുഗ്രഹമായിരുന്നു. റവ.അലക്‌സ്‌ കോലത്ത്‌ നന്ദി പ്രകാശിപ്പിച്ചു.
ഡീക്കന്‍ അലക്‌സ്‌ കോലത്തിന്‌ കശീശാ പദവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക