Image

നിബന്ധനകള്‍ക്ക് വിധേയമായി എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാമെന്ന് സുപ്രീംകോടതി

Published on 05 August, 2011
നിബന്ധനകള്‍ക്ക് വിധേയമായി എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: നിബന്ധനകള്‍ക്ക് വിധേയമായി എന്‍ഡോസള്‍ഫാന്‍ കയറ്റുമതി അനുവദിക്കാവൂന്നതാണെന്ന് സുപ്രീംകോടതി. കര്‍ശനമായ വ്യവസ്ഥകളോടെയായിരിക്കണം കയറ്റുമതിയെന്നും വ്യവസ്ഥകള്‍ എന്തൊക്കെയായിരിക്കണമെന്ന് വിദഗ്ധ സമതി തയാറാക്കി നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി.

നിലവില്‍ എത്ര അളവില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിച്ചിട്ടുണ്‌ടെന്നതു സംബന്ധിച്ചും ഏതൊക്കെ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത് എന്നത് സംബന്ധിച്ചും വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കണം. നിലവിലുള്ള ഉത്തരവുകള്‍ പ്രകാരമെ കയറ്റുമതി അനുവദിക്കാനാവൂ. അന്താരാഷ്ട്ര ഉടമ്പടികള്‍ പ്രകാരമുള്ള കയറ്റുമതി നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക