Image

ശബരിമല ക്ഷേത്രത്തില്‍ നിറപുത്തരി ആചരിച്ചു

Published on 05 August, 2011
ശബരിമല ക്ഷേത്രത്തില്‍ നിറപുത്തരി ആചരിച്ചു
ശബരിമല: കാര്‍ഷിക കേരളത്തിന്റെ വിളവെടുപ്പ്‌ ഉത്സവമായ നിറപുത്തരി ഇന്ന്‌ ശബരിമല ധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍ ആചരിച്ചു. പുലര്‍ച്ചെ 5.30നും 6.45നും മധ്യേ കര്‍ക്കടകം രാശിയിലുള്ള മുഹൂര്‍ത്തത്തിലാണ്‌ ചടങ്ങുകള്‍ നടന്നത്‌. കതിര്‍ കറ്റകള്‍ കണ്‌ഠരര്‌ രാജീവരര്‌, മേല്‍ശാന്തി എഴിക്കോട്‌ ശശി നമ്പൂതിരി, മറ്റു പുരോഹിതരും ചേര്‍ന്നു ക്ഷേത്ര ശ്രീകോവിലില്‍ എത്തിച്ച്‌ പ്രത്യേക പൂജകള്‍ നടത്തി കറ്റകള്‍ ഭക്തര്‍ക്കു പ്രസാദമായി നല്‌കി.

കാര്‍ഷികോത്സവവുമായി ബന്ധപ്പെട്ടു നടത്തിയിരുന്ന ഒരു ഉര്‍വരതാനുഷ്‌ഠാനം. നിറയും പറയും പുത്തരിയുമെല്ലാം ശക്തമായ ഉര്‍വരതാ പ്രതീകങ്ങളാണ്‌. കാര്‍ഷിക സംസ്‌കൃതിയിലെ വിളവെടുപ്പു വര്‍ഷത്തിന്റെ അവസാനദിവസമായ ഉച്ചേര മുതല്‍ അടുത്ത മഴക്കാലം വരെ ഭൂമീദേവി വിശ്രമത്തിലാണെന്നാണ്‌ സങ്കല്‌പം. വേനല്‍ക്കാലത്താണത്രെ കാര്‍ഷികദേവതയുടെ വിശ്രമകാലം. ഈ വിശ്രമസമയം, കര്‍ഷകര്‍ ആഘോഷമായി കൊണ്ടാടുന്നു.

ചടങ്ങുകളില്‍ ആയിരക്കണക്കന്‌ ഭക്തര്‍ പങ്കെടുത്തു. ഇനി ചിങ്ങമാസ പൂജകള്‍ക്കായി ഓഗസ്റ്റ്‌ 16-ന്‌ നട തുറക്കും.
ശബരിമല ക്ഷേത്രത്തില്‍ നിറപുത്തരി ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക