Image

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌: സി.എ.ജി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു

Published on 05 August, 2011
കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌: സി.എ.ജി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: വിവാദമായ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ നടന്ന സാമ്പത്തികക്രമക്കേടുകള്‍ വിശദമാക്കുന്ന സി.എ.ജി റിപ്പോര്‍ട്ട്‌ പാര്‍ലിമെന്റിനു മുമ്പാകെ സമര്‍പ്പിച്ചു. ഗെയിംസിലെ അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിലും ബസ്സുകള്‍ വാങ്ങുന്നതിലും വന്‍ ക്രമക്കേടുണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ സംഘാടകസമിതി ചെയര്‍മാനായി സുരേഷ്‌ കല്‍മാഡിയെ നിയമിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്‌ വ്യക്തമായ പങ്കുണ്ടെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ഡല്‍ഹി ഡവലപ്‌മെന്റ്‌ അതോറിറ്റിയും ഗെയിംസില്‍ ക്രമക്കേടു കാണിച്ചിട്ടുണ്ട്‌. ഇതിനെല്ലാം കേന്ദ്ര സ്‌പോര്‍ട്‌സ്‌ മന്ത്രാലയം, നഗരവികസന മന്ത്രാലയം എന്നിവ കോമണ്‍വെല്‍ത്ത്‌ ക്രമക്കേടില്‍ മറുപടി പറയാന്‍ ബാധ്യതയുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇനി റിപ്പോര്‍ട്ട്‌ പാര്‍ലിമെന്റിന്റെ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റിക്ക്‌ സമര്‍പ്പിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക