Image

വീട്ടിലേക്കുള്ള വഴി: മകനെത്തേടിയുള്ള യാത്ര

Published on 06 August, 2011
വീട്ടിലേക്കുള്ള വഴി: മകനെത്തേടിയുള്ള  യാത്ര
മകനെ തേടിയുള്ള ഒരു അച്ഛന്റെ കഥയുമായി `വീട്ടിലേക്കുള്ള വഴി' എത്തുന്നു. ഡോക്‌ടറായ തന്റെ ക്ലിനിക്കില്‍ എത്തുന്ന ഒരു സ്‌ത്രീയുടെ മരണത്തോടെ ഒറ്റപ്പെടുന്ന അവരുടെ അഞ്ചുവയസുകാരന്‍ മകനെ അവന്റെ അച്ഛനെ കണെ്‌ടത്തി ഏല്‌പിക്കുകയെന്ന ദൗത്യവുമായി ഇറങ്ങിത്തിരിച്ച ഡോക്‌ടര്‍ക്ക്‌ തന്റെ യാത്രയില്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്‌ ചിത്രത്തിന്റെ ഇതവൃത്തം. ഡോക്‌ടര്‍ ബിജു സംവിധാനംചെയ്യുന്ന ഈ ചിത്രത്തില്‍ ഡോക്‌ടറായി പൃഥ്വിരാജ്‌ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.സംവിധായകന്‍ ബിജുവിന്റെ മകന്‍ മാസ്റ്റര്‍ ഗോവര്‍ദ്ധനന്‍ ഒറ്റപ്പെട്ടുപോയ അഞ്ചുവയസുകാരനായി അഭിനയിക്കുന്നു.

ഇന്ദ്രജിത്‌, ഇര്‍ഷാദ്‌, കിരണ്‍ രാജ്‌, കെ.ടി.സി അബ്‌ദുള്ള, ധന്യാ മേരി വര്‍ഗീസ്‌, രശ്‌മി ബോബന്‍, ഉദയ്‌ ചന്ദ്ര തുടങ്ങിയവരാണ്‌ മറ്റുതാരങ്ങള്‍. സൂര്യ സിനിമയുടെ ബാനറില്‍ ബി.സി. ജോഷി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എം.ജെ. രാധാകൃഷ്‌ണന്‍ നിര്‍വഹിക്കുന്നു. രമേശ്‌ നാരായണനാണ്‌ സംഗീതസംവിധായകന്‍.

ഇന്ത്യന്‍ മുജാഹിദിന്‍ എന്ന തീവ്രവാദസംഘടനയുടെ നേതാവിന്റെ മകനെയാണ്‌ താന്‍ രക്ഷിച്ചുകൊണ്‌ടുപോകുന്നത്‌ എന്ന തിരിച്ചറിവ്‌ ഉണ്‌ടായിട്ടും ഡോക്‌ടര്‍ തന്റെ ദൗത്യത്തില്‍നിന്നു പിന്നോക്കം മാറാത്തത്‌ മാനുഷികമൂല്യത്തിന്റെ ശക്തികൊണ്‌ടാണ്‌. ഡോക്‌ടര്‍ സ്വന്തം ജീവന്‍ പണയംവച്ചുകൊണ്‌ടാണ്‌ പ്രതിസന്ധികള്‍ തരണംചെയ്യുന്നത്‌. ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും.

എ.എശ്‌. ദിനേശ്‌.
വീട്ടിലേക്കുള്ള വഴി: മകനെത്തേടിയുള്ള  യാത്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക