വാഷിംഗ്ഡണിലെ മലങ്കര കാത്തോലിക്ക് മിഷനില്‍ ഫാമിലി റിന്യൂവല്‍ റിട്രീറ്റ് ഓഗസ്റ്റ് 13,14 തീയതികളില്‍
തോമസ് പി. ആന്റണിPublished on 07 August, 2011
വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ ലാന്‍ഡോവര്‍ ഹില്‍സിലുള്ള മലങ്കര കത്തോലിക്കാ
പള്ളിയില്‍ ഓഗസ്റ്റ് 13-ന് ശനിയാഴ്ചയും 14 -ന് ഞായറാഴ്ചയും നവീകരണ ധ്യാനം
നടക്കുന്നതാണെന്ന് വാഷിംഗ്ഡണ്‍ മലങ്കര കത്തോലിക്കാ മിഷന് വികാരി ഫാ. മത്തായി
മത്തൂര്‍ വടക്കേതില്‍ അറിയിച്ചു.
പ്രശസ്ത്ത വചന പ്രഘോഷകനായ റെവ. ഫാ.
ജോര്‍ജ് മങ്കുലത്താണ് ഈ ധ്യാനം നയിക്കുന്നത്. മൂവാറ്റുപുഴ രൂപത ആസ്ഥാനമാക്കി
കഴിഞ്ഞ 21 വര്‍ഷമായി ധ്യാനം നടത്തിക്കൊണ്ടിരിക്കുന്ന അച്ചന് ഒരു നല്ല പാട്ടുകാരനും
കൂടിയാണ്. ഫിലാഡേല്ഫിയായില്നിന്നുള്ള മിസ്റ്റര്‍ ഷയിനും
ധ്യാനസംഘത്തിലുണ്ട്.
ഓഗസ്റ്റ് 13-ന് ശനിയാഴ്ച്ച വൈകുന്നേരം 6 മുതല്‍ 9
വരെയും ഓഗസ്റ്റ് 14-ന് ഞായറാഴ്ച്ച രാവിലെ 9 മുതല്‍ 4 വരെയുമാണ് ധ്യാനം നടക്കുക.
ഞായറാഴ്ച്ച വൈകുന്നേരം 3 മണിയോടുകൂടി ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയോടുകൂടി ധാന
പരിപാടികള്‍ അവസാനിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി ഫാ. മത്തായി
മത്തൂര്‍ വടക്കേതില്‍: matmvy@gmail.com 2046409720, ചര്‍ച്ച് സെക്രട്ടറി: ബെന്നി
രാജന്: bennyin2002@yahoo.co.in 703-655-1439
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല