Image

ക്രെഡിറ്റ്‌ ഡേറ്റിംഗ്‌ ഇടിവ്‌: ഇന്ത്യയെ ബാധിക്കില്ലെന്ന്‌ വിദഗ്‌ധര്‍

Published on 07 August, 2011
ക്രെഡിറ്റ്‌ ഡേറ്റിംഗ്‌ ഇടിവ്‌: ഇന്ത്യയെ ബാധിക്കില്ലെന്ന്‌ വിദഗ്‌ധര്‍
മുംബൈ: അമേരിക്കിയുടെ ക്രെഡിറ്റ്‌ ഡേറ്റിംഗിലെ ഇടിവ്‌ ഇന്ത്യയുടെ സാമ്പത്തിക ഘടനയെ ബാധിക്കില്ലെന്ന്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു. ഇത്‌ വിപണിയെ ചെറിയതോതില്‍ ബാധിക്കുകയുള്ളുവെന്നും അഭിപ്രായപ്പെടുന്നു. അമേരിക്കയുടെ ക്രെഡിറ്റ്‌ റേറ്റിങ്‌ താഴ്‌ന്നതിന്‌ പിന്നാലെ ബോണ്ട്‌, ഓഹരി വിപണികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നഷ്ടത്തിലേക്ക്‌ പതിച്ചിരുന്നു. അടുത്ത ആഴ്‌ചയുടെ തുടക്കത്തിലും സൂചികകള്‍ നഷ്ടത്തിലേക്ക്‌ പോവാന്‍ സാധ്യതയുമുണ്ട്‌. എന്നാല്‍, സമീപ ഭാവിയില്‍ തന്നെ സൂചികകള്‍ നഷ്ടത്തില്‍ നിന്ന്‌ കരകയറുമെന്ന്‌ ക്രഡിറ്റ്‌ റേറ്റിങ്‌ ഏജന്‍സിയാ ക്രിസിലിന്റെ മുഖ്യ സാമ്പത്തിക വിദഗ്‌ധന്‍ ഡി.കെ കോശി അഭിപ്രായപ്പെട്ടു. ക്രഡിറ്റ്‌ റേറ്റിങ്‌ ഏജന്‍സിയായ സ്റ്റാന്‍ഡേഡ്‌ ആന്‍ഡ്‌ പുവര്‍ അമേരിക്കയുടെ ക്രെഡിറ്റ്‌ റേറ്റിങ്‌ എ.എ.എയില്‍ നിന്നും എ.എ പ്ലസ്‌ ആക്കി ചുരുക്കിയിരുന്നു. ഇതെത്തുടര്‍ന്ന്‌ ഇന്ത്യന്‍ സൂചികകള്‍ ഉള്‍പ്പടെയുള്ള വിപണികള്‍ നഷ്ടത്തിലേക്ക്‌ വീണ സാഹചര്യത്തിലാണ്‌ വിദഗ്‌ധരുടെ വിലയിരുത്തല്‍ നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക