Image

ഫ്‌ളോറിഡയില്‍ ഓണാഘോഷം ഓഗസ്റ്റ്‌ 13-ന്‌ ശനിയാഴ്‌ച

ജോയിച്ചന്‍ പുതുക്കുളം Published on 08 August, 2011
ഫ്‌ളോറിഡയില്‍ ഓണാഘോഷം ഓഗസ്റ്റ്‌ 13-ന്‌ ശനിയാഴ്‌ച
ഫ്‌ളോറിഡ: പ്രമുഖ മലയാളി സംഘടനയായ നവകേരളാ ആര്‍ട്‌സ്‌ ക്ലബ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ്‌ 13-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6-ന്‌ കൂപ്പര്‍ സിറ്റി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ഓണാഘോഷം നടത്തുമെന്ന്‌ പ്രസിഡന്റ്‌ സാജു വടക്കേലും, സെക്രട്ടറി ഷീലാ ജോസും അറിയിച്ചു.

വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന്‌ മാവേലിമന്നനെ വേദിയിലേക്ക്‌ ആനയിക്കും. ഗാനാലാപനം, ഡാന്‍സ്‌, സ്‌കിറ്റ്‌ തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
ഫ്‌ളോറിഡയില്‍ ഓണാഘോഷം ഓഗസ്റ്റ്‌ 13-ന്‌ ശനിയാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക