Image

ലണ്ടന്‍ കലാപത്തില്‍ ചങ്ങനാശ്ശേരിക്കാന്‍ ഉള്‍പ്പടെ രണ്ടു മലയാളികള്‍ക്ക്‌ പരിക്ക്‌

Published on 09 August, 2011
ലണ്ടന്‍ കലാപത്തില്‍ ചങ്ങനാശ്ശേരിക്കാന്‍ ഉള്‍പ്പടെ രണ്ടു മലയാളികള്‍ക്ക്‌ പരിക്ക്‌
ലണ്ടന്‍: ലണ്ടനില്‍ പോലീസ്‌ വെടിവെയ്‌പില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ ആഭ്യന്തര കലാപത്തില്‍ പരിക്കേറ്റവരില്‍ ചങ്ങനാശ്ശേരിക്കാന്‍ ഉള്‍പ്പടെ രണ്ട്‌ മലയാളികള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട്‌. മെഴ്‌സിഡസ്‌ ബെന്‍സ്‌ കാര്‍ ഫാക്‌ടറിയിലെ ജീവനക്കാരനായ ചങ്ങനാശേരി സ്വദേശി ഉണ്ണി എസ്‌ പിള്ളയ്‌ക്കും, ലണ്ടനിലെ ക്രോയ്‌ഡോണിലെ വി.ബി സ്‌റ്റോഴ്‌സ്‌ ഉടമ ബിനുവിനുമാണ്‌ പരിക്കേറ്റത്‌.

കലാപത്തില്‍ ഇന്നലെയും പോലിസിനു നേരേ അക്രമകാരികള്‍ പെട്രോള്‍ ബോംബ്‌ ഉപയോഗിച്ച്‌ ആക്രമിച്ചു. ഹാക്ക്‌നി, പെക്‌ഹാം, ക്രോയ്‌ഡോണ്‍, ഡെപ്‌റ്റ്‌ഫോര്‍ഡ്‌, ക്ലാപ്‌ഹാം, ലീയിഷാം, വൂള്‍വിച്ച്‌, ഈലിങ്‌ എന്നിവിടങ്ങളില്‍ സ്ഥിതിഗതികള്‍ രൂക്ഷമാണ്‌. കൊച്ചുകുട്ടികളും കൗമാരക്കാരും ഉള്‍പ്പെടുന്ന സംഘം പോലീസിനെ ആക്രമിച്ചു. ബി.എം.എക്‌സ്‌ സൈക്കിളില്‍ മുഖംമൂടിയും ധരിച്ചാണ്‌ അക്രമികളില്‍ പലരും എത്തിയത്‌.

ഇസ്‌ലിംങ്‌ടണ്‍, കില്‍ബേണ്‍, സ്‌ട്രാറ്റ്‌ഫോര്‍ഡ്‌ എന്നിവിടങ്ങളില്‍ ക്രമസാധാന നില തകരാറിലായതിനെത്തുടര്‍ന്ന്‌ കടകളും മറ്റു വ്യവസായ സ്ഥാപനങ്ങളും തുറന്നിട്ടില്ല. ഇതിനിടെ അവധിക്കാലം ആഘോഷിക്കാന്‍ കാമറൂണിലെത്തിയ ലണ്ടന്‍ പധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ അടിയന്തിരമായി തിരിച്ചെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക