Image

ഉമ്മന്‍ ചാണ്ടി രാജിവയ്‌ക്കരുത്‌: പ്രവാസി കേരളാ കോണ്‍ഗ്രസ്‌

ഷാജി രാമപുരം Published on 10 August, 2011
ഉമ്മന്‍ ചാണ്ടി രാജിവയ്‌ക്കരുത്‌: പ്രവാസി കേരളാ കോണ്‍ഗ്രസ്‌
ചിക്കാഗോ: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്‌ഥാനം രാജിവയ്‌ക്കേണ്ടതായ സ്‌ഥിതിവിശേഷം ഉളവായിട്ടില്ലെന്നും വിജിലന്‍സ്‌ വകുപ്പ്‌ കൈമാറുക വഴി തന്റെയും മുന്നണിയുടെയും പ്രതിച്‌ഛായ വര്‍ദ്ധിച്ചിരിക്കുകയാണെന്നും പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റ്‌ ജയ്‌ബു കുളങ്ങര, വര്‍ക്കിങ്‌ പ്രസിഡന്റ്‌ പി.സി. മാത്യു, ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലില്‍, അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ സഖറിയ കരുവേലി, നോര്‍ത്ത്‌ അമേരിക്കയുടെ കോ - ഓര്‍ഡിനേറ്റര്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

പികെസിഎന്‍എയ്‌ക്കു വേണ്ടി ഉമ്മന്‍ ചാണ്ടിയുടെയും കെ.എം. മാണിയുടെയും ഓഫിസുമായി നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ട്‌ തങ്ങളുടെ അഭിപ്രായം അറിയിച്ചു. യുഡിഎഫ്‌ ഭരണമേറ്റതിനുശേഷം നൂറുദിന കര്‍മപരിപാടികളുമായി മുമ്പോട്ട്‌ ഒറ്റക്കെട്ടായി നീങ്ങുന്നതിന്‌ മുന്നണി നേതാക്കള്‍ പരിശ്രമിക്കേണ്ടത്‌ ആവശ്യമാണെന്ന്‌ ജെയ്‌ബു കുളങ്ങര അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക