Image

വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്‌ ടെക്‌സസില്‍ പുതിയ ശാഖ

ഷാജി രാമപുരം Published on 10 August, 2011
വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്‌ ടെക്‌സസില്‍ പുതിയ ശാഖ
ഡാലസ്‌: അമേരിക്കയിലെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മിസോറി, സ്‌റ്റാഫോര്‍ഡ്‌, ഷുഗര്‍ലാന്‍ഡ്‌ തുടങ്ങിയ സിറ്റികളിലെ മലയാളികളെ ഒരുമിപ്പിച്ചുകൊണ്ട്‌ പുതിയ പ്രൊവിന്‍സായി സൗത്ത്‌ വെസ്‌റ്റ്‌ ടെക്‌സസ്‌ പ്രൊവിന്‍സ്‌ രൂപം കൊണ്ടു. കൂടുതല്‍ മലയാളികളെ കൂട്ടിച്ചേര്‍ക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയുമാണ്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കമ്മിറ്റിയുടെ അന്‍പത്തി മൂന്നാമത്തെ പുതിയ പ്രൊവിന്‍സ്‌ രൂപം കൊണ്ടിരിക്കുന്നതെന്ന്‌ ഗ്ലോബല്‍ പ്രസിഡന്റ്‌ വി.സി. പ്രവീണും ഗ്ലോബല്‍ സെക്രട്ടറി ജോര്‍ജ്‌ കാക്കനാട്ടും അറിയിച്ചു.

മലയാളികള്‍ ഇപ്പോഴും അമേരിക്കയിലേക്ക്‌ കുടിയേറിക്കൊണ്ടിരുന്ന കാലത്തില്‍ നിന്നും ഉയര്‍ന്നിട്ടില്ലെന്നും പുതിയ ഒരു നിലവാരത്തിലേക്ക്‌ ഉയര്‍ത്തി അമേരിക്കന്‍ സാമൂഹിക - സാംസ്‌കാരിക മുഖ്യധാരയിലേക്ക്‌ കൊണ്ടുവരിക എന്നുള്ളതാണ്‌ തന്റെ വീക്ഷണം എന്ന്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടോം വിരിപ്പന്‍ പറഞ്ഞു. കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി വിദ്യാര്‍ഥി പ്രസ്‌ഥാനങ്ങളിലൂടെയും അമിക്കോസിലൂടെയും പ്രവര്‍ത്തിച്ച്‌ ക്‌നാനായ കാത്തലിക്‌ സമുദായത്തിന്റെ നാഷനല്‍ കൗണ്‍സില്‍ അംഗമായും കഴിഞ്ഞവര്‍ഷം ഡാലസില്‍ നടന്ന കണ്‍വന്‍ഷന്റെ പ്രധാനികളിലൊരാളായും നേതൃപാടവം തെളിയിച്ച ടോം വിരിപ്പന്‍ കേരളത്തില്‍ സെന്‍ട്രല്‍ സ്‌കൂളുകളുടെ പ്രിന്‍സിപ്പലായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. മാത്യു സാമുവല്‍ ശാസ്‌ത്ര- സാങ്കേതിക വിദ്യകള്‍ക്ക്‌ പ്രശസ്‌തിയാര്‍ജിച്ച സ്ലബര്‍ ജയില്‍ വ്യക്‌തിമുദ്ര പതിപ്പിച്ച ശാസ്‌ത്രജ്‌ഞനാണ്‌. ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ഷാജി കല്ലൂര്‍ വിദ്യാഭ്യാസ രംഗത്ത്‌ ഹൂസ്‌റ്റണ്‍ ഇന്‍ഡിപെന്‍ഡിന്റെ സ്‌കൂള്‍ ഡിസ്‌ട്രിക്‌ടില്‍ പ്രവര്‍ത്തിക്കുന്നു. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജേക്കബ്‌ ചാക്കോ (ബേബി) വിദ്യാഭ്യാസ രംഗത്തും സാമൂഹിക - സാംസ്‌കാരിക രംഗത്തും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ജോണ്‍സണ്‍ കാഞ്ഞിരവിള മലങ്കരസഭയുടെ പ്രവര്‍ത്തനങ്ങളിലും സാമൂഹികരംഗത്തും വ്യക്‌തിമുദ്ര പതിപ്പിച്ചയാളാണ്‌. മറ്റു ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവരും സാമൂഹിക - സാംസ്‌കാരിക മേഖലകളില്‍ വ്യക്‌തിമുദ്ര പതിപ്പിച്ചവരാണെന്നും ഈ പുതിയ ടീമിന്റെ പ്രവര്‍ത്തനം സംഘടനയ്‌ക്കു മാത്രമല്ല, മലയാളികള്‍ക്കും പ്രയോജനപ്പെടട്ടെ എന്ന്‌ ഗ്ലോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബി, അഡൈ്വസറി ചെയര്‍മാന്‍ ആന്‍ഡ്രൂ പാപ്പച്ചന്‍, അമേരിക്കന്‍ റീജന്‍ പ്രസിഡന്റ്‌ പ്രമോദ്‌ നായര്‍, റീജന്‍ ചെയര്‍മാന്‍ ചെറിയാന്‍ അലക്‌സാണ്ടര്‍, ഗ്ലോബല്‍ വൈസ്‌ ചെയര്‍മാന്‍ ഗോപാലപിള്ള, മറ്റ്‌ പ്രൊവിന്‍സ്‌ പ്രസിഡന്റുമാര്‍ എന്നിവര്‍ ആശംസിച്ചു.

ഏലിയാമ്മ സാമുവല്‍, സജി കണ്ണോലില്‍, ഫ്രാന്‍സ്‌ ചെറുകര, സന്തോഷ്‌ ഐപ്‌ എന്നിവര്‍ വൈസ്‌ ചെയര്‍മാന്‍മാരായും തോമസ്‌ കൊരട്ടി, വിനോദ്‌ തേരകത്തിനാല്‍, ജോസ്‌ കെ. ജോര്‍ജ്‌, ബിജു സെബാസ്‌റ്റിയന്‍ എന്നിവര്‍ വൈസ്‌ പ്രസിഡന്റുമാരായും ജോജി ജോസഫ്‌ അസോഷ്യേറ്റ്‌ സെക്രട്ടറിയായും ടോമി തേക്കുനില്‍ക്കുന്നതില്‍, സെബാന്‍ സാം കോട്ടയം, സ്‌കറിയ എം. ചാക്കോ, ജോ തെക്കനാത്ത്‌, സെനിത്ത്‌ ഇളങ്കല്‍, അജിത്‌കുമാര്‍, ജയന്‍, അരവിന്ദാക്ഷന്‍, ബോബി കണ്ടത്തില്‍, പ്രിന്‍സ്‌ ഏബ്രഹാം എന്നിവര്‍ കമ്മിറ്റി അംഗങ്ങളായും തോംസണ്‍ കൊരട്ടിയെ യൂത്ത്‌ ഫോറം പ്രസിഡന്റായും തിരഞ്ഞെടുത്തു. ഗ്ലോബല്‍ കോണ്‍ഫറന്‍സ്‌ കണ്‍വീനര്‍മാരായ ഏലിയാസുകുട്ടി പത്രോസും പി.സി. മാത്യുവും പുതിയ കമ്മിറ്റിക്ക്‌ അനുമോദനം നേര്‍ന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
ഫോണ്‍-
ടോം വിരിപ്പന്‍: 832 462 4596
ജേക്കബ്‌ ചാക്കോ: 832 228 5338
വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്‌ ടെക്‌സസില്‍ പുതിയ ശാഖ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക