Image

സ്‌കൂളുകളില്‍ തലയെണ്ണലുണ്ടാവില്ല, അധ്യാപകരുടെ ജോലി നഷ്‌ടപ്പെടില്ല: മുഖ്യമന്ത്രി

Published on 10 August, 2011
സ്‌കൂളുകളില്‍ തലയെണ്ണലുണ്ടാവില്ല, അധ്യാപകരുടെ ജോലി നഷ്‌ടപ്പെടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ തലയെണ്ണല്‍ മൂലം ജോലി നഷ്ടപ്പെട്ട 4500 അധ്യാപകര്‍ക്ക്‌ പുനര്‍നിയമനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വേതനം ലഭിക്കാതെ ജോലിചെയ്യുന്ന 3,000 എയ്‌ഡഡ്‌ സ്‌കൂള്‍ അധ്യാപകര്‍ക്ക്‌ അംഗീകാരം നല്‍കാനും 10,000 അധ്യാപക തസ്‌തികകള്‍ സ്ഥിരമാക്കും.തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വിദ്യാര്‍ത്ഥി അധ്യാപക അനുപാതം എല്‍.പി സ്‌കൂളുകളില്‍ 30 കുട്ടികള്‍ക്ക്‌ ഒരു അധ്യാപകന്‍ എന്ന നിലയിലും യു.പി സ്‌കൂളുകളില്‍ 35 വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു അധ്യാപകന്‍ എന്ന നിലയിലുമാക്കും. സംരക്ഷിത അധ്യാപകര്‍ എന്ന വിഭാഗം ഇനി ഉണ്ടാകില്ല. പകരം ടീച്ചേഴ്‌സ്‌ ബാങ്ക്‌ എന്ന സംവിധാനം ഉണ്ടാക്കും. കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളുമായി ബന്ധപ്പെട്ടതാവും ഈ സംവിധാനം. മാനേജ്‌മെന്റുകള്‍ സ്വയം തസ്‌തികകള്‍ സൃഷ്ടിക്കുകയും പിന്നീട്‌ അംഗീകാരം നേടിയെടുക്കുകയും ചെയ്യുന്ന നടപടി ഇനി നടപ്പാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക