Image

ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയി പിക്‌നിക്ക്‌ നടത്തുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 11 August, 2011
ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയി പിക്‌നിക്ക്‌ നടത്തുന്നു
ഷിക്കാഗോ: ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയിയുടെ ഈവര്‍ഷത്തെ പിക്‌നിക്ക്‌ വെജിറ്റബിള്‍ പിക്കിംഗായി നടത്തുന്നതാണ്‌. ഓഗസ്റ്റ്‌ 20-ന്‌ ശനിയാഴ്‌ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 3 മണിവരെയായിരിക്കും വെജിറ്റബിള്‍ പിക്കിംഗ്‌ നടത്തുന്നത്‌. കേരളത്തനിമയുള്ള വിവിധയിനം പച്ചക്കറികള്‍ ഇവിടെ ലഭ്യമാണ്‌. വിവിധ തരത്തിലുള്ള പച്ചക്കറികള്‍ ജന്മനാടിന്റേയും ബാല്യത്തിന്റേയും ഓര്‍മ്മകളിലേക്ക്‌ മനസ്സിനെ നയിക്കുന്ന ഒരു ഓര്‍മ്മയായിരിക്കും നല്‍കുന്നത്‌. നാട്ടിലെ തൊടികളെ ഓര്‍മ്മിപ്പിക്കുന്ന ബുള്‍ട്ടോമാസ്‌ ഫാമിന്റെ അഡ്രസ്‌: 2785 E Lincoln Hwy, Lynwood, IL 60411. phone 708 758 1565.

ഈ വെജിറ്റബിള്‍ പിക്കിംഗിലേക്ക്‌ എല്ലാ നേഴ്‌സുമാരേയും കുടുംബസമേതം ഭാരവാഹികള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ടിസി ഞാറവേലില്‍ (224 392 7944), സിബി കുടിയംപള്ളി (847 970 2090).
ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയി പിക്‌നിക്ക്‌ നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക