Image

ഫാദര്‍ ജോയി ആലപ്പാട്ടിന് യാത്രയയപ്പ് ഓഗസ്റ്റ് 15ന്

സജി കീക്കാടന്‍ Published on 11 August, 2011
ഫാദര്‍ ജോയി ആലപ്പാട്ടിന് യാത്രയയപ്പ് ഓഗസ്റ്റ് 15ന്
ന്യൂജേഴ്‌സി : ന്യൂജേഴ്‌സിയിലെ എക്യൂമെനിക്കല്‍ ക്രിസ്റ്റ്യന്‍ ഫെല്ലോഷിപ്പിന്റെ മുന്‍ പ്രസിഡന്റും, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ റവ.ഫാദര്‍ ജോയ് ആലപ്പാട്ടിന് ഓഗസ്റ്റ് 15-ാം തീയതി റാന്‍ഡോള്‍ഫ് മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച് ' ഇന്‍ഡ്യാ ഡേ ഓഫ് പ്രെയര്‍ 'നോടനുബന്ധിച്ച് യാത്രയയപ്പ് നല്‍കുന്നു. ന്യൂജേഴ്‌സിയിലെ വിവിധ ദേവാലയങ്ങളിലെ വൈദികരും, അല്‍മായരും സംബന്ധിക്കുന്ന ഈ പരിപാടിയില്‍ ഇന്‍ഡ്യന്‍ സ്വാതന്ത്രയദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ഇന്‍ഡ്യാ ഡേ സെലിബ്രേഷനും ഉണ്ടായിരിക്കും. പരിപാടിയുടെ വിജയത്തിനായ് റവ.ഫാ.ജോസ് ഏബ്രഹാം, അലക്‌സ് മാത്യൂ, അജിത് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
ഫാദര്‍ ജോയി ആലപ്പാട്ടിന് യാത്രയയപ്പ് ഓഗസ്റ്റ് 15ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക