Image

പത്മഭൂഷണ്‍ കുഴൂര്‍ നാരായണ മാരാര്‍ അന്തരിച്ചു

Published on 11 August, 2011
പത്മഭൂഷണ്‍ കുഴൂര്‍ നാരായണ മാരാര്‍ അന്തരിച്ചു
കൊച്ചി : പഞ്ചവാദ്യ ലോകത്തെ കുലപതി പത്മഭൂഷണ്‍ കുഴൂര്‍ നാരായണ മാരാര്‍ (91) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യാസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശവസംസ്‌ക്കാരം രാത്രി വീട്ടുവളപ്പില്‍ വെച്ച് നടക്കും.

മാണിക്യമംഗലം വടക്കിനിമാരാത്ത് കൊച്ചുപ്പിള്ള കുറുപ്പിന്റെയും കുഴൂര്‍ നെടുമ്പറമ്പത്ത് മാരാത്ത് കുഞ്ഞിപ്പിള്ളയമ്മയുടെയും മകനായി ജനിച്ച നാരായണമാരാര്‍ വടക്കേടത്ത് രാമമാരാരുടെയും പെരുമ്പിള്ളി കേശവമാരാരുടെയും കീഴിലാണ് പഞ്ചവാദ്യം അഭ്യസിച്ചത്. മാണിക്യമംഗലം നാരായണക്കുറുപ്പില്‍ നിന്നും മേളവും തായമ്പകയും അഭ്യസിച്ചു.

കുഴൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ അടിയന്തിരക്കാരനായാണ് വാദ്യകലയിലേക്ക് പ്രവേശിച്ചത്. അന്നമനടത്രയം രൂപപ്പെടുത്തിയ ആധുനിക പഞ്ചവാദ്യത്തിന് അര്‍ഹമായ സ്ഥാനം നേടിക്കൊടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച കുഴൂര്‍ ത്രയത്തില്‍ രണ്ടാമനാണ് നാരായണമാരാര്‍ . സഹോദരന്‍മാരായ കുട്ടപ്പന്‍മാരാര്‍, ചന്ദ്രന്‍മാരാര്‍ എന്നിവരുമൊത്ത് പഞ്ചവാദ്യം ജനപ്രിയമാക്കുന്നതിനല്‍ മുഖ്യപങ്കുവഹിച്ചു. ചെണ്ടയിലും ഇടക്കയിലും, തിമിലയിലും ഒരേ പോലെ വൈദഗ്ധ്യം തെളിയിച്ച വ്യക്തിയായിരുന്നു കുഴൂര്‍ ‍.

2010-ല്‍ പത്മഭൂഷണ്‍ ബഹുമതി, പല്ലാവൂര്‍ പുരസ്‌കാരം, സംഗീതനാടക അക്കാദമി, പഞ്ചവാദ്യകുലപതി
കേരളകലാമണ്ഡലം  പുരസ്കാരം, വാദ്യകലാകേസരി, വാദ്യരത്നം പുരസ്കാരം തുടങ്ങി വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക