Image

പെഷവാറില്‍ ഇരട്ടസ്‌ഫോടനത്തില്‍ ആറുമരണം

Published on 11 August, 2011
പെഷവാറില്‍ ഇരട്ടസ്‌ഫോടനത്തില്‍ ആറുമരണം
ഇസ്‌ലാമാബാദ്: പാകിസ്താനിലെ പെഷവാറിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ ആറുപേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അഞ്ചുപേര്‍ പോലീസുകാരാണ്.

ചെക്ക്‌പോസ്റ്റിന് സമീപമുണ്ടായ ആദ്യസ്‌ഫോടനത്തില്‍ ഒരു പോലീസ് വാന്‍ പൂര്‍ണമായി തകര്‍ന്നു. ഈ സ്്‌ഫോടനത്തിലാണ് അഞ്ചുപോലീസുകാര്‍ മരിച്ചത്. 17 പോലീസുകാര്‍ക്ക് പരിക്കേറ്റു.

രണ്ടാമത്തെ സ്‌ഫോടനത്തില്‍ ഒരാളാണ് മരിച്ചത്. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. ഈ സ്‌ഫോടനത്തിന് പിന്നില്‍ രണ്ടു സ്ത്രീകളാണെന്ന് ഉറുദു വാര്‍ത്താ ചാനലായ എക്‌സ്പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക