Image

ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വി.ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

ജോര്‍ജ് തുമ്പയില്‍ Published on 11 August, 2011
ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വി.ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍
ന്യൂയോര്‍ക്ക്: ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വി.ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ആഗസ്റ്റ് 13,14 തീയ്യതികളിലായി ആചരിക്കും.

ആഗസ്റ്റ് 13 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാനമസ്‌കാരത്തിന് ശേഷം നടക്കുന്ന കണ്‍വന്‍ഷന്‍ യോഗത്തില്‍ എം.ജി. ഓ.സി.എസ്.എം ജനറല്‍ സെക്രട്ടറി ഫാ.വര്‍ഗീസ് വര്‍ഗീസ് പ്രസംഗിക്കും.
ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാതനമസ്‌ക്കാരത്തോടെ ആരംഭിക്കുന്ന മൂന്നിമേന്‍ കുര്‍ബാനക്ക് വെരി.റവ.റ്റി.എം.സഖറിയാ കോര്‍ എപ്പിസ്‌കോപ്പാ, ഫാ.വറുഗീസ് വറൂഗീസ്, ഫാ.ഷിബു ഡാനിയല്‍ എന്നിവര്‍ മുഖ്യകാര്‍മ്മികരായിരിക്കുമെന്ന് വികാരി ഫാ.ജോണ്‍ തോമസ് അ
ിറയിച്ചു.

വിവിധ ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, റാസ, നേര്‍ച്ച വിളമ്പ് എന്നിവയ്ക്ക് ശേഷം ഉച്ചഭക്ഷണത്തോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.

കുടുതല്‍ വിവരങ്ങള്‍ക്ക്:
വികാരി ഫാ.ജോണ്‍ തോമസ്(516) 996-4887
സെക്രട്ടറി കുരുവിള കോര (718) 552-6759
ട്രസ്റ്റി ജോസഫ് കെ.വര്‍ഗ്ഗീസ്(516)302-3563
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക