Image

ഫാ. ജോയി ആലപ്പാട്ടിന്‌ ഓഗസ്റ്റ്‌ 14-ന്‌ സ്റ്റാറ്റന്‍ഐലന്റില്‍ യാത്രയയപ്പ്‌

ബേബിച്ചന്‍ പൂഞ്ചോല Published on 11 August, 2011
ഫാ. ജോയി ആലപ്പാട്ടിന്‌ ഓഗസ്റ്റ്‌ 14-ന്‌ സ്റ്റാറ്റന്‍ഐലന്റില്‍ യാത്രയയപ്പ്‌
ന്യൂയോര്‍ക്ക്‌: കഴിഞ്ഞ നാലര വര്‍ഷക്കാലമായി സ്റ്റാറ്റന്‍ഐലന്റിലെ ബ്ലെസ്‌ഡ്‌ കുഞ്ഞച്ചന്‍ സീറോ മലബാര്‍ കത്തോലിക്കാ ഇടവകയുടെ വികാരിയായി സ്‌തുത്യര്‍ഹമായി സേവനം അനുഷ്‌ഠിച്ചശേഷം ഷിക്കാഗോ മാര്‍തോമാ ശ്ശീഹാ കത്തീഡ്രല്‍ പള്ളിയുടെ വികാരിയായി സ്ഥലംമാറിപ്പോകുന്ന ഫാ. ജോയി ആലപ്പാട്ടിന്‌ സ്റ്റാറ്റന്‍ഐലന്റിലെ സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ ഹാളില്‍ വെച്ച്‌ ഓഗസ്റ്റ്‌ 14-ന്‌ ഞായറാഴ്‌ച വൈകുന്നേരം 4.30-ന്‌ ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം യാത്രയയപ്പ്‌ നല്‍കും.

ചടങ്ങിലേക്ക്‌ ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനത്തെ തുടര്‍ന്ന്‌ സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ഇടവകയ്‌ക്കുവേണ്ടി തോമസ്‌ തോമസ്‌ (പബ്ലിക്‌ റിലേഷന്‍സ്‌) 917 499 8080, ബോബി ആന്റണി (കൈക്കാരന്‍) 718 983 7003, തോമസ്‌ പാറേക്കാന്‍ (കൈക്കാരന്‍) 718 494 1389, ജോസഫ്‌ കാച്ചപ്പിള്ളി (സെക്രട്ടറി) 718 715 0300 എന്നിവര്‍ അറിയിച്ചതാണിത്‌.
ഫാ. ജോയി ആലപ്പാട്ടിന്‌ ഓഗസ്റ്റ്‌ 14-ന്‌ സ്റ്റാറ്റന്‍ഐലന്റില്‍ യാത്രയയപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക